ഉലുവ ശരീരത്തിന് നൽകുന്നത് 10 മാറ്റങ്ങൾ..!! ഇതിൽ ഇത്രയും ഗുണങ്ങളോ…

ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ത്യൻ മെഡിസിൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് ആയി ഉപയോഗിക്കുന്നുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട വസ്തു എന്ന് പറയുന്നത് അയൻ ആണ്. കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ എത്രമാത്രം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത്രയും തന്നെ ഫൈബറും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഈ ഒരു കോമ്പിനേഷൻ നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലോയിഡ് നമ്മുടെ ശരീരത്തിലെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ലൈഫ് സ്റ്റൈൽ രോഗങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. നമുക്ക് നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഉലുവ.


ഏറ്റവും കൂടുതൽ ഉലുവ സഹായകരമാകുന്നത് വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് ആണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള അവസ്ഥകളിൽ ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്ന ഒന്നാണ്. കൂടാതെ ആസിഡിറ്റി ഗ്യാസ് ദഹനക്കേട് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉലുവ പൊടിച്ച് കഴിക്കുന്നത് വയറിൽ ഉണ്ടാകുന്ന അസ്വസ്ഥത പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

അമിതമായി നെഞ്ചരിച്ചിലുള്ളവർ ഉലുവ പൊടിച്ച് അല്പം മോരിൽ ചേർത്ത് കഴിക്കുന്നത് വളരെയേറെ സഹായകരമാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതു കൊണ്ട് തന്നെ ഇത് കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *