ഇന്നത്തെ കാലത്ത് നിരവധിപേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റിലിവർ. മലയാളികളിൽ ഈ പ്രശ്നങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് ഒട്ടുമിക്കവർക്കും അറിയാവുന്നതും പലരും നേരിടുന്ന ഒരു അസുഖമാണ്. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ചെറുപ്പക്കാരിൽ പോലും കണ്ടിരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഏകദേശം 20 വയസ്സു മുതൽ തുടങ്ങുന്ന അസുഖമാണ് ഇത്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് കരൾ ആണ് എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ അമിതമായി വരുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുകയാണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും സ്റ്റോർ ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ചിലർക്ക് വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് കാണാം.
അതുപോലെതന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഫാറ്റിലിവർ തന്നെ നാല് സ്റ്റേജുകളിൽ ആണ് കാണാൻ കഴിയുന്നത്. ഇതിൽ ആദ്യത്തെ സ്റ്റേജ് ആണ് ഗ്രേഡ് വൻ ഈ അവസ്ഥയിൽ ആണെങ്കിൽ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒട്ടും ശ്രദ്ധിക്കാതെ മറ്റ് സ്റ്റേജുകളിലേക്ക് കടക്കുമ്പോൾ അപകട സാധ്യത കൂടി വരികയാണ് ചെയ്യുന്നത്.
പിന്നീട് ജീവന് ഭീഷണിയാക്കുന്ന അവസ്ഥ പോലും ഉണ്ടായേക്കാം. എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇതിന് കൃത്യമായി ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ചിലരിൽ ചെറിയ രീതിയിലുള്ള വയറുവേദന വേദന പുകച്ചിൽ അസ്വസ്ഥത ക്ഷീണം എന്നിവ കാണാറുണ്ട്. കൂടുതൽ പേരിലും മറ്റു കാരണങ്ങളാൽ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.