ഇങ്ങനെ ചെയ്താൽ ഇനി അപ്പത്തിന് മാവ് സോപ്പ്പത പോലെ പൊന്തി വരും..!!|How To Make Instant Paalappam

നല്ല സോഫ്റ്റ് അപ്പം തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇൻസ്റ്റന്റ് ആയി അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. രാവിലെ പാലപ്പം കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. എന്നാൽ പലപ്പോഴും പാലപ്പം നല്ല സോഫ്റ്റ് ആയി ലഭിക്കണമെന്നില്ല. അരിപ്പൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിൽ ചോറ് തേങ്ങ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചില സീക്രട്ട് ചേരുവകൾ ചേർത്ത് കഴിഞ്ഞാൽ നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി നല്ല ബ്രേക്ഫാസ്റ്റ് തന്നെ നിങ്ങൾക്ക് തയ്യാറാക്കിയെടുക്കാം. ഈ പാലപ്പത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ആണ് ഇട്ടുകൊടുക്കേണ്ടത്. പത്തിരിക്കും ഇടിയപ്പത്തിന് എടുക്കുന്ന അരിപ്പൊടിയാണ് ഇതിനുവേണ്ടി എടുക്കേണ്ടത്. വീട്ടിലെ പൊടിച്ചു വറുത്തെടുത്ത് പൊടിയാണെങ്കിലും ഇതിന് ഉപയോഗിക്കാവുന്നതാണ്.

ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒന്ന് കുറുക്കി എടുക്കുക. നന്നായി കുറുകി വെള്ളം വറ്റി വരുന്നവരെ വെയിറ്റ് ചെയ്യുക. പിന്നീട് ആദ്യം കലക്കിവെച്ച മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. കുറുക്കി വെച്ചിരിക്കുന്ന അരിപ്പൊടിയും ചൂടോടുകൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിന് നല്ല സോഫ്റ്റ് കിട്ടാൻ വേണ്ടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇളം ചൂടുള്ള വെള്ളം ചേർത്തു നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് കാസറോളിൽ അടച്ചുവെച്ച് അരമണിക്കൂർ കഴിഞ്ഞ എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് പെട്ടെന്ന് പൊങ്ങി വരുന്നതാണ്. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ പാലപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *