ബദാം വെള്ളത്തിൽ കുതിർത്തിയാണോ കഴിക്കുന്നത്… ഈ രീതിയിൽ കഴിച്ചു നോക്കൂ..!!

ബദാമിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബദാം നൽകുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. ബദാമിൽ ഏറ്റവും അധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം. ആരോഗ്യപരമായും സൗന്ദര്യപരമായും ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങളെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരെല്ലാം കഴിക്കണം എത്രമാത്രം കഴിക്കണം ഏതെല്ലാം സമയത്ത് ആണ് ഇത് കഴിക്കേണ്ടത് കുതിർത്തു കഴിക്കുന്നത് നല്ലതാണ് തുടങ്ങിയ സംശയങ്ങൾ പലർക്കും ഉണ്ടാകുന്നതാണ്.

ഇന്ന് ഇവിടെ നിങ്ങളുടെ ഇത്തരം സംശയങ്ങൾക്ക് ഉത്തരമാണ് ഇവിടെ പറയുന്നത്. ബദാം ഏത് സമയത്താണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഏതു ഭക്ഷണമാണെങ്കിലും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. ആ ഭക്ഷണത്തിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നത് വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ബദാം രാവിലെ സമയം കഴിക്കുന്നത് വളരെയേറെ ഗുണങ്ങൾ നൽകുന്നു.

ബദാം എങ്ങനെ കഴിക്കണം എന്നതും പലർക്കും ഉള്ള സംശയമാണ്. ഇത് വെറുതെ കഴിക്കുന്നതാണോ കുതിർത്ത് കഴിക്കുന്നതാണ് നല്ലത് എന്ന് ചോദിച്ചാൽ ഇത് കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കുതിർത്തു കഴിക്കുമ്പോൾ ഇതിന്റെ കൂടുതൽ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. തലേദിവസം രാത്രി കുറച്ചു ബദാം വെള്ളത്തിലിട്ട് വച്ച ശേഷം പിറ്റേദിവസം വെറും വയറ്റിൽ കഴിക്കുന്നുണ്ടെങ്കിൽ ബദാമിന്റെ ഏറ്റവും നല്ല ഗുണങ്ങളെല്ലാം തന്നെ പെട്ടെന്ന് ലഭിക്കുന്നതാണ്.

കൊളസ്ട്രോൾ പേടിയുള്ളവരും കൊളസ്ട്രോൾ വന്നിട്ടുള്ളവരാണെങ്കിലും കുതിർത്ത് ബദാമിന്റെ തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അതായിരിക്കും ഏറ്റവും നല്ലത്. കൊളസ്ട്രോൾ പ്രശ്നങ്ങളില്ലാത്തവർക്ക് കുതിർത്ത് ബദാം തൊലിയോട് കൂടി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ധാരാളം കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.