എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. വളരെ എളുപ്പത്തിന് രാവിലെ തയ്യാറാക്കി കഴിക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. ഇതിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പുവും കടലക്കറി നല്ല കോമ്പിനേഷൻ ആണ്. അപ്പവും കടലക്കറിയും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒരു ബ്രേക്ക് ഫാസ്റ്റ് കൂടിയാണ്. അപ്പം നല്ല പെർഫെക്റ്റ് ആയി കിട്ടണമെങ്കിൽ മാവ് നല്ല പോലെ തന്നെ പൊങ്ങി വരേണ്ടതാണ്.
നല്ല രീതിയിൽ പൊങ്ങി വരണമെങ്കിൽ അതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് കൃത്യമായിരിക്കണം. അത്തരത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രുചി ഇരട്ടിയാകാൻ സ്പെഷ്യൽ ഇൻഗ്രീഡിയന്റ് കൂടി ചേർക്കേണ്ട ആവശ്യമുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പം ഉണ്ടാക്കാനായി രണ്ടു കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. ഇത് നല്ലപോലെ തന്നെ കഴുകിയശേഷം കുതിർത്തിയെടുക്കുക. നാലുമണിക്കൂർ കഴിഞ്ഞ് ഇത് അരച്ചെടുക്കാവുന്നതാണ്.
ഇഡലി അപ്പം അരയ്ക്കുമ്പോൾ കൂടുതൽ ഉണ്ടെങ്കിൽ രണ്ടായി അരക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങയും ഒരു കപ്പ് ചോറുമാണ് ചേർക്കേണ്ടത്. ഇതിലേക്ക് ആവശ്യ മുള്ളത് കരിക്ക് ആണ്. ഈ വെള്ളം കൂടി അരിയിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ യീസ്റ്റ് എന്നിവ കൂടി ചേർത്ത് കൊടുക്കുക.
ഇത് അരച്ചെടുത്ത ശേഷം റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. തലേദിവസം രാത്രിയാണ് ഇത് അരച്ചെടുക്കുന്നത്. പിറ്റേദിവസം രാവിലെ എടുക്കുമ്പോൾ നല്ല രീതിയിൽ തന്നെ പൊന്തി കിട്ടുന്നതാണ്. പിന്നീട് ഇത് ഇളക്കിയശേഷം അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. വളരെ എളുപ്പത്തിൽ നല്ല രുചികരമായ സോഫ്റ്റ് ടേസ്റ്റി അപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.