തലച്ചോറിൽ രക്തസ്രാവം കാണുന്നുണ്ടോ.. ഈ ലക്ഷണങ്ങൾ അതിന്റെയാണ്.. സൂക്ഷിക്കുക…

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ചാണ്. തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവം ഒരു പ്രത്യേക തരം രക്തസ്രാവമാണ് കാണിക്കുന്നത്. തലച്ചോറിന്റെ ചുറ്റും ഒരു ഫ്ലൂയിലാണ് തലച്ചോറ് കിടക്കുന്നത്. ഇതിലേക്ക് രക്ത ധമനികൾ പൊട്ടി ഉണ്ടാകുന്ന രക്തസ്രാവത്തെയാണ് ഇങ്ങനെ പറയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്.

രക്തക്കുഴൽ പൊട്ടിക്കഴിഞ്ഞാൽ 50% സാധ്യതയുണ്ട് ആ സമയത്ത് രോഗി മരിക്കാൻ. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് രണ്ട് രീതിയിലുണ്ടാക്കാം. ബിപി കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ചില കുമിള പോലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്നത് പൊട്ടുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ബിപി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ബിപി നിയന്ത്രിക്കുന്നത് വഴി പരിഹരിക്കാൻ സാധിക്കുന്നതാണ്.

ചിലപ്പോൾ എന്തെങ്കിലും ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് ഒരു തലവേദന ഉണ്ടാകുന്നത്. ഇതുവരെ അനുഭവിക്കാത്ത രീതിയിൽ ആയിരിക്കും അത് ഉണ്ടാവുക. ചിലപ്പോൾ തലവേദനയുടെ കൂടെ തന്നെ ശർദ്ദി ഉണ്ടാകും. ചില സമയങ്ങളിൽ അബോധാവസ്ഥയിൽ പോകാനും സാധ്യതയുണ്ട്.

ഈ രീതിയിൽ തലവേദന വന്നു കഴിഞ്ഞാൽ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തുകയും സിറ്റി സ്കാൻ എടുക്കുകയും ചെയ്യേണ്ടതാണ്. ചിത്രത്തിലുള്ള രോഗികളെ സി ടി ആൻജിയോ എടുത്തു നോക്കിയാൽ അതിന്റെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ മുഴ പൊട്ടുന്ന സമയങ്ങളിൽ അത് ഓപ്പറേഷൻ ചെയ്തു അത് മാറ്റിയെടുക്കാനുള്ള പ്രക്രിയ തുടങ്ങേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.