ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ചെറുനാരങ്ങ. നിരവധി ആരോഗ്യഗുണങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. മുടിക്കും ചർമത്തിനും അതുപോലെതന്നെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് നാരങ്ങാ. ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം ചെറുനാരങ്ങ വെള്ളവും തേനും ചേർത്തത് എന്നിങ്ങനെയുള്ള പലതരത്തിലുള്ള കോമ്പിനേഷനുകളും നാം കേട്ടിട്ടുള്ളതാണ്. എന്നാൽ ചെറുനാരങ്ങയും വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല.
നാരങ്ങ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ശരീരത്തിൽ ലഭിക്കുന്നത്. 20 ഔൻസ് വെള്ളത്തിൽ ആറു ചെറുനാരങ്ങ തോടോടെ മുറിച്ചെടുക്കാം. പിന്നീട് ഇത് മൂന്നു മിനിറ്റ് സമയം തിളപ്പിച്ചെടുക്കണം. പിന്നീട് ചെറുനാരങ്ങ വെള്ളത്തിൽ നിന്ന് എടുത്തു മാറ്റുക. ഇത് ഒരു കപ്പ് ചെറു ചൂടോടെ കഴിക്കാൻ കഴിയുന്നതാണ്. മധുരം ആവശ്യമെങ്കിൽ അല്പം തേൻ ചേർക്കുന്നത് നന്നായിരിക്കും.
ബാക്കിയുള്ള വെള്ളം സൂക്ഷിച്ചു എടുത്തു വയ്ക്കണം. ഇനി ഇത് കുടിക്കുന്നത് മൂലമുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. ഡിപ്രഷൻ മാറ്റി നല്ല മാറ്റം നൽകാനും ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലുള്ള ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം മാറ്റിയെടുക്കാനുള്ള നല്ല വഴി കൂടിയാണ് ഇത്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനുള്ള നല്ല വഴിയാണിത്. ശരീരത്തിലെ ടോസിനുകൾ ആണ് ക്യാൻസർ പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നത്. കിഡ്നി സ്റ്റോൺ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. തടി കുറയ്ക്കാനും നല്ലൊരു വഴി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.