ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റുപാടും കാണാൻ കഴിയും. ഓരോന്നിനും ഓരോ രീതിയിലുള്ള ഔഷധഗുണങ്ങളാണ് കാണാൻ കഴിയുന്നത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ നാം കള സസ്യം എന്ന് കരുതുന്ന ചില സസ്യങ്ങൾക്ക് കഴിഞ്ഞേക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവഹിക്കുന്നത് നമ്മുടെ പാടത്തും.
പറമ്പിലും എല്ലാം കണ്ടുവരുന്ന കീഴാർനെല്ലിയെ കുറിച്ചാണ്. കീഴാർനെല്ലി എന്ന സസ്യത്തെ അറിയുന്നവർ ഇന്നത്തെ കാലത്ത് വളരെ കുറവായിരിക്കും.. ഇലകൾ രണ്ടുവശത്തായി കാണപ്പെടുന്ന രീതിയിലാണ് ഇത് കാണപ്പെടുന്നത്. പലരും ഇത് കണ്ടിട്ടുണ്ടെങ്കിലും അറിഞ്ഞിരിക്കണം എന്നില്ല. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വിത്ത് നമുക്ക് കാണാൻ സാധിക്കില്ല. ഒരുപാട് ഔഷധഗുണങ്ങൾ ഈ സസ്യത്തിൽ ഉണ്ട്.
യാതൊരു പാർശ്വഫലങ്ങളും ഇതിൽ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. ഇത് കൂടുതലും നല്ല രീതിയിൽ നിർവീഴ്ചയുള്ള ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. പാടത്തിലും അല്ലെങ്കിൽ ജലാശയങ്ങളുടെ അരികിലാണ് ഇത് കൂടുതലും കാണാൻ കഴിയുക. പൊതുവേ മഞ്ഞപിത്തം മൂത്ര സംബന്ധമായ രോഗങ്ങൾ കടുത്ത പനി എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. പ്രധാനമായും വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കുടിച്ചാണ് പിന്തുടർന്ന് വരുന്നത്.
കൂടാതെ മഞ്ഞപ്പിത്തം കുറയ്ക്കാൻ സഹായിക്കുന്ന ഫിലാണ്ടിനും അതുപോലെതന്നെ ഹൈപൊഫിലാൻഡിലും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞപ്പിത്തത്തിന് ഈ ചെടി ധാരാളം ആയി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാവുന്ന പഴുത്തു പൊട്ടുന്നത് മാറാത്ത മുറിവുകൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.