മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ മതി… ഇനി തറ വെട്ടി തിളങ്ങും…

തറ ക്ലീനാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തറ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കാൻ ഇത് നിങ്ങളെ സഹായിക്കും. തറ തുടയ്ക്കുമ്പോൾ നല്ല രീതിയിൽ വെട്ടി തിളങ്ങാനും പാറ്റ പ്രാണികൾ ഈച്ച ശല്യം എന്നിവ ഇല്ലാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുറച്ചു വെള്ളം തറ തുടയ്ക്കാനായി എടുക്കുക. ഇതിലേക്ക് പുൽത്തൈലം ചേർത്തു കൊടുക്കുക.

ഇത് ഈച്ച ശല്യം മാറ്റിയെടുക്കാനും അതുപോലെതന്നെ പ്രാണി ശല്യം മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ കൂടെ ഇതിലേക്ക് ചേർക്കേണ്ടത് കർപ്പൂരമാണ്. പൂജ കർപ്പൂരം ലഭ്യമാണ്. ഇത് പൊടിച്ചു കഴിഞ്ഞാൽ ഇത് ആ വെള്ളത്തിൽ ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു എടുക്കുക. കർപ്പൂരം ചേർത്ത് കഴിഞ്ഞാൽ പിന്നീട് പ്രാണി ശല്യം ഉണ്ടാകില്ല.

അതുപോലെതന്നെ കർപ്പൂരത്തിന് നല്ല ഗന്ധം വീട്ടിൽ പരക്കുന്നതാണ്. ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ അത് മാത്രം ചേർത്താൽ മതി. കൂടുതലും മഴക്കാലങ്ങളിൽ ഇത്തരത്തിൽ ചെയ്യുന്നതാണ് നല്ലത്. വീട്ടിൽ പട്ടിയെയും പൂച്ചയെയും വളർത്തുന്നവർ ആണെങ്കിൽ ഇത്തരത്തിൽ ചെയ്യുന്നത് വളരെ നല്ലതാണ്. വീട്ടിലെ ദുർഗന്ധം പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഫ്ലോർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

നല്ല വാസന ലഭിക്കുന്നതാണ്. നല്ല ക്ലീൻ ആവുന്നതാണ്. ഈച്ച പാറ്റ ഉറുമ്പ് എന്നിവ വരില്ല. ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. അതുപോലെതന്നെ ജനാലകളിലും ജനലുകളിലെ കമ്പികളിലും ഡോറുകളിലും ഇതുപോലെ തന്നെ ഈ വെള്ളം ഉപയോഗിച്ച് തുടച്ചാൽ ജനാലകളിൽ ഉണ്ടാകുന്ന പൂപ്പൽ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.