വീട്ടിൽ പാലു വാങ്ങുന്ന ശീലം ഉണ്ടാകുമല്ലോ. ഇനി ഇല്ലാത്തവരാണെങ്കിൽ ഒരിക്കലെങ്കിലും ഒരു പാക്കറ്റ് പാല് വാങ്ങിയിട്ടുണ്ടാകും. ഇത്തരത്തിൽ പാക്കറ്റ് പാല് വാങ്ങുമ്പോൾ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുമുമ്പ് വീട്ടിൽ ചെയ്യാവുന്ന ചില ടീപ്പുകൾ പരിചയപ്പെടാം. കപ്പ കിട്ടിക്കഴിഞ്ഞാൽ കുറേക്കാലം കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നമുക്ക് നോക്കാം. നിങ്ങൾ കപ്പയെ എന്താണ് പറയുന്നത് എന്ന് കമന്റ് ചെയ്യുക. ചിലർ മരച്ചീനി എന്നും കൊള്ളി എന്നും ഇതിനെ പറയാറുണ്ട്.
ഒരു പാത്രത്തിൽ നിറയെ വെള്ളം എടുക്കുക. തൊലി കളഞ്ഞശേഷം കപ്പ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കുറെ കാലം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കൈപ്പ് മാറിക്കിട്ടാൻ ഇതുപോലെ വെള്ളത്തിലിട്ടു വച്ചാൽ മതി. ചില്ലു ഗ്ലാസിൽ കര പിടിക്കുമ്പോൾ അത് മാറ്റിയെടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം. ചെറുനാരങ്ങയുടെ തൊലിയും അതുപോലെ തന്നെ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഗ്ലാസ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ഗ്ലാസിൽ പിടിച്ചിരിക്കുന്ന ചായ കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി പാല് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പിയാണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായി ചില വസ്തുക്കൾ ഉപയോഗിച്ചാൽ മതി. രണ്ട് ഗ്ലാസ് പാല് ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കുക. മധുരത്തിന് ആവശ്യമായ രീതിയിൽ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് ചെറുതായി വറ്റിച്ചെടുക്കുക. ചെറുതായി കട്ടിയായ ശേഷം ഇത് മാറ്റി വയ്ക്കാം.
പിന്നീട് മറ്റൊരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് നന്നായി മിസ്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചു വാനില എസൻസ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്തശേഷം നന്നായി ഇളക്കിയെടുക്കാം. പിന്നീട് ഇതിലേക്ക് ചൂടുള്ള പാല് കുറേശ്ശെ ചേർത്ത് കൊടുത്ത മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഇഡലി പാത്രത്തിൽ വച്ചശേഷം ആവിയിൽ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കുന്ന മിൽക്ക് പുഡ്ഡിംഗ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.