എല്ലാവർക്കും വളരെ സഹായകരമായി മാറുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വൃത്തിയാക്കുക പല രീതിയിലും പലതരത്തിലാണ്. വീട് വൃത്തിയാക്കാൻ ആയാലും വസ്ത്രങ്ങൾ വൃത്തിയാക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വീട് വൃത്തിയാക്കുക ചിലർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിൽ മറ്റു ചിലർക്ക് അത് വളരെ ഇഷ്ടമുള്ള ഒരു കാര്യമായിരിക്കും. എന്തൊക്കെയായാലും വളരെ പണിപ്പെട്ട് ആണ് വീട് പരിസരവും വൃത്തിയാക്കിയെടുക്കുക. എന്നാൽ വൃത്തിയാക്കാൻ ഇന്ന് പലതരത്തിലുള്ള കെമിക്കലുകളുടെ ഉപയോഗം വളരെ കൂടുതലായി കാണാൻ കഴിയും. വളരെ വലിയ ഗുരുതരമായ പല പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള കെമിക്കലുകളുടെ ഉപയോഗം.
എന്നാൽ ഇനി ഇവയെ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. കെമിക്കൽ ക്ലീനിങ് ഏജന്റുകളെക്കാൾ നന്നായി വൃത്തിയാക്കാൻ കഴിയുന്ന നാല് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട് അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന ചെറുനാരങ്ങയുടെ തൊലിയാണ്. പണ്ടുകാലം മുതൽ തന്നെ പൂർവികർ വരെ വൃത്തിയാക്കാൻ ഉപയോഗിച്ചുവരുന്ന ഒന്നാണ് ചെറുനാരങ്ങാ. ഇതിൽ അടങ്ങിയിട്ടുള്ള ആസിഡിന്റെ അംശം പല രോഗാണുക്കളെ നശിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. പിച്ചള പാത്രങ്ങളുടെ ക്ലാവ് കളഞ്ഞ് തിളക്കം വർദ്ധിപ്പിക്കാനും പാത്രങ്ങളിലെ കരി കളയാനും വളരെ ഉത്തമമായ ഒന്നാണ് ഇത്. പകുതിയായി മുറിച്ച നാരങ്ങയുടെ ഉൾഭാഗം ഉപയോഗിച്ച് വൃത്തിയാക്കേണ്ട ഭാഗത്ത് നന്നായി ഉരക്കുക.
കട്ടിങ് ബോർഡുകളിലും ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ ഈ രീതിയിൽ ചെയ്തതിനു മുൻപ് തന്നെ കട്ടിങ് ബോർഡുകളിൽ കുറച്ച് ഉപ്പ് വിതറുന്നത് വളരെ നല്ലതാണ്. തക്കാളി സോസ് മൂലമുള്ള കറ കളയാനും നാരങ്ങ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് കറ യുള്ള ഭാഗത്തേക്ക് ഒഴിക്കുക. ഒരു മിനിറ്റ് വെയിറ്റ് ചെയ്തു സ്പോഞ്ചും അതുപോലെതന്നെ അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. ഇതുപോലെതന്നെ മറ്റൊന്നാണ് ബേക്കിംഗ് സോഡ. ദുർഗന്ധവും കറയും മാറ്റിയെടുക്കാൻ അപകാരത്തെക്കാൾ മികച്ച മറ്റൊന്ന് ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഫ്രിഡ്ജിനുള്ളിൽ പഴകിയ സാധനങ്ങൾ ഇരുന്നു ഉണ്ടാകുന്ന മോശമായ മണം പലരെയും അലട്ടുന്ന പ്രശ്നമാണ്.
പഴകിയ ഭക്ഷണസാധനങ്ങൾ ഉപേക്ഷിച്ചാലും ഈ മണം പോകണമെന്നില്ല. ഇതിനായി കുറച്ച് അലക്ക് കാരം ഒരു പാത്രത്തിൽ വച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം മണം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതുപോലെതന്നെ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് വിനാഗിരി. വിനാഗിരിയും നാരങ്ങാനീരും ചേർന്നാൽ ഉണ്ടാകുന്ന ലായനി മറ്റ് എന്തൊരു ലോഷൻ ഉപയോഗിക്കുന്നതിനേക്കാൾ ടോയ്‌ലറ്റ് വൃത്തിയാക്കാൻ വളരെയേറെ ഉപയോഗിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ടൈലിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് കളയാനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam