ഓറഞ്ച് കഴിച്ചാൽ ഇനി തൊലി കളയല്ലേ… നിരവധി ഗുണങ്ങളുണ്ട്… ഇതൊന്നും ഇനിയെങ്കിലും അറിയാതെ പോകല്ലേ…|orange tholi cleaning tip

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് ഓറഞ്ച് അല്ലേ. ഓറഞ്ച് ഇടയ്ക്കിടെ കഴിക്കാത്തവരായി ആരും ഉണ്ടാക്കില്ല. നിരവധി പോഷക ഘടകങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഒരുപാട് ഓറഞ്ച് ലഭിക്കുന്ന സമയമാണ്. ഇനി അതിന്റെ തൊലി ആരും കളയണ്ട. എടുത്തു മാറ്റിവെച്ചോ. നല്ല കിടിലൻ ടിപ്പുകൾ ഇന്ന് ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. മൂന്നാല് ഓറഞ്ച് തൊലി എടുത്തു മാറ്റി വയ്ക്കുക. ക്ലീനിങ്ങിന് മാത്രമല്ല മുഖചർമ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇത്.

ഇത് അടുക്കളയിൽ നൽകുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിലേക്ക് ചെറിയ ഓറഞ്ച് തൊലികൾ ഇട്ടു കൊടുക്കുക. ഇത് ചെറിയ ചെറിയ കഷണങ്ങളായി ഒരു ഗ്ലാസ് ബോട്ടിൽ ഇട്ടുകൊടുക്കുക. പിന്നീട് ഇത് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതു രണ്ടോ മൂന്നുദിവസം മാറ്റിവെക്കുക. ഇത് എടുക്കുക നന്നായി അലിഞ്ഞു തുടങ്ങുന്ന പരുവമായി കാണും. പിന്നീട് ഇതിന്റെ വെള്ളം മാത്രം എടുത്തു വയ്ക്കുക.

വീട്ടിൽ എന്തായാലും ഒരു മുളക് തൈ അല്ലെങ്കിൽ വേപ്പ് തൈ ഉണ്ടാകും. ചെടികൾക്ക് വളരെ നല്ല ഒന്നാണ് ഇത്. അതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ കിച്ചന്നിലെ ക്ലീനിംഗിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഓറഞ്ച് തൊലി എടുത്ത് ഗ്ലാസ് ബോട്ടിൽ എടുക്കാം. ഇതിലേക്ക്വിനാഗിരി കൂടി ഒഴിച്ച് മാറ്റിവയ്ക്കുക. ഒരു ദിവസം മാറ്റിവെക്കുക.

പിന്നീട് ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത ശേഷം മാറ്റിവയ്ക്കുക. ഇത് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. കിച്ചണിലെ കൗണ്ടർ ടോപ്പ് വൃത്തിയാക്കാനും അതുപോലെതന്നെ നല്ല സ്മെല്ല് ലഭിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ മിക്സിയിൽ ഉണ്ടാകുന്ന ചെളി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.