ദോശ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. എന്നാൽ ദോശ ഉണ്ടാക്കാൻ ഒരുപാട് ഉഴുന്ന് ആവശ്യമാണ്. അങ്ങനെയല്ലാതെ അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ചു എങ്ങനെ അഞ്ചു ലിറ്റർ ദോശമാവ് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി മിക്സി പറ്റില്ല ഗ്രേൻഡർ തന്നെ ആവശ്യമാണ്. അര ഗ്ലാസ് ഉഴുന്ന് 5 മണിക്കൂർ കുതിർത്തിയെടുത്തുക. മൂന്നു ഗ്ലാസ് പച്ചരി ഇതുപോലെതന്നെ കുതിർത്തെടുക്കുക.
ഇതിലേക്ക് ഉലുവ ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. കുതിർത്ത വെള്ളം ഒരു കാരണവശാലും കളയരുത്. ഉഴുന്ന് കുതിർത്ത വെള്ളം ഒഴിച്ചുകൊടുത്ത ശേഷം ഇത് അരച്ച് എടുക്കാവുന്നതാണ്. പിന്നീട് അരിയും അരച്ച് എടുക്കുക. ഇത് രാവിലെ ആകുമ്പോൾ മാവ് പൊങ്ങി വരുന്നതാണ്. ഇത് പിന്നീട് കുത്തിയിളക്കാതെ അടിയിൽ നിന്ന് എടുക്കുക. ഇത് പിന്നീട് ആവശ്യാനുസരണം വേണ്ടത് ഒരു പാത്രത്തിൽ മാറ്റി ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
ഇത് പിന്നീട് ദോശ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന വിദ്യയാണ് ഇത്. സാധാരണ രീതിയിൽ മൂന്നു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ആണ് എടുക്കുന്നത്. എന്നാൽ ഇനി ഇത്രയധികം ഉഴുന്ന് എടുക്കേണ്ട ആവശ്യമില്ല. വളരെ ചിലവ് കുറഞ്ഞ രീതിയിൽ നല്ല ക്രിസ്പിയായ സോഫ്റ്റ് ആയ ദോശ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇത്.
ഗ്രൈൻഡറിൽ തയ്യാറാക്കുമ്പോൾ നമുക്ക് ഈ രീതിയിൽ ചെയ്തു നോക്കാവുന്നതാണ്. രാവിലെ ദോശ തയ്യാറാക്കുമ്പോൾ ഈ രീതിയിൽ വളരെ എളുപ്പത്തിൽ മാവ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. നിങ്ങളും ഇത് വീട്ടിൽ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.