മാസ്കിൽ വെളുത്തുള്ളി ഉപയോഗിച്ച് ഈ രീതിയിൽ ചെയ്താൽ…

വ്യത്യസ്തമായ ഒന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. മാസ്ക്കും വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ് ആണ് ഇത്. കൊതുകിനെ തുരത്താനായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമുക്കറിയാം ഇന്നത്തെ കാലത്ത് മാസ്ക് ഒരുവിധം എല്ലാരുടെ വീട്ടിലും ഉണ്ടാകും അല്ലേ. ഈ മാസ്ക്കും മൂന്നോ നാലോ വെളുത്തുള്ളിയും ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത്.

വെളുത്തുള്ളി തോലിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തൊലി കളയേണ്ട ആവശ്യമില്ല. നാല് അല്ലി വെളുത്തുള്ളി എടുക്കുക അഞ്ചു മുതൽ ആറു ദിവസം വരെ ഇത് ഉപയോഗിച്ച് കൊതുകിനെ തുരത്താൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ നമുക്ക് നോക്കാം. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി തോലോടുകൂടി ചതച്ചെടുക്കുക. സ്പൂൺ ഉപയോഗിച്ച് ചതച്ച് എടുത്താൽ മതി. പിന്നീട് ആവശ്യമുള്ളത് മാസ്ക് ആണ്.

ഇതിന്റെ ഒരു ഭാഗം മുറിക്കേണ്ട താണ്. ഉപയോഗിക്കാത്ത മാസ്ക് എടുക്കാൻ ശ്രമിക്കണം. ഇതിന്റെ ഒരു ഭാഗം കട്ട്‌ ചെയ്ത് ശേഷം അതിന്റെ ലെയർ തുറന്നു ഇതിനകത്തേക്ക് വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കുക. ഇത് ആവശ്യാനുസരണം ഉണ്ടാക്കി വീട്ടിലെ റൂമുകളിൽ വയ്ക്കാവുന്നതാണ്. പുതിയ മാസ്ക് ആണ് വെക്കേണ്ടത്. അഞ്ചു ആറു ദിവസം കഴിയുമ്പോൾ വീണ്ടും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്.

ഇത് കൊതുക് വരാതിരിക്കാൻ ബെഡ്റൂമിലെ വാതിലുകളിലും കിച്ചണിൽ എല്ലാം വയ്ക്കാവുന്നതാണ്. അതെല്ലാ ബെഡ്റൂമിൽ ഉള്ളിൽ ആണെങ്കിൽ അലമാരയുടെ ഹാൻഡ്‌ലിൽ വെക്കാവുന്നതാണ്. അതുപോലെതന്നെ ഉറങ്ങുന്ന സമയത്ത് ബെഡ്നടുത്തു വെച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. കൊതുക് പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.