ചെമ്മീൻ കരിമീൻ വീട്ടിൽ വാങ്ങാറുണ്ടോ… മീൻ നന്നാക്കാൻ വീട്ടമ്മമാർ ഇനി ബുദ്ധിമുട്ടേണ്ട..!

എല്ലാവരും വീട്ടിൽ മീൻ വാങ്ങാറുണ്ട് അല്ലേ. ഇടയ്ക്കെങ്കിലും വീട്ടിൽ മീൻ വാങ്ങാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് ഇവിടെ മീൻ വാങ്ങുന്നവർക്കും മീൻ നന്നാക്കുന്ന വർക്ക് വളരെ ഉപകാര കരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നമുക്ക് എല്ലാവർക്കും തന്നെ മീൻ ചെമ്മീൻ ഉണക്കമീൻ എന്നിവയെല്ലാം ഇഷ്ടമാണ്. ഇങ്ങനെയുള്ള മീൻ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ കുക്ക് ചെയ്യാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ രുചികരമായ രീതിയിൽ രീതിയിൽ കുക്ക് ചെയ്യാനും ക്ലീൻ ചെയ്യാനും സാധിക്കുന്നതാണ്. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് നിങ്ങൾക്ക് ഇഷ്ടമായി നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. ചില മീൻ കറി വെച്ച് കഴിഞ്ഞാൽ മീൻകറിക്ക് ചെറിയ ചെളിയുടെ ടേസ്റ്റ് ഉണ്ടാകും. കൂടുതലും ആറ്റിലെ മീൻകറി വെക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഇങ്ങനെ വരുമ്പോൾ ആ കറി കഴിക്കാൻ തോന്നാത്ത അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ എന്ത് ചെയ്യാം എന്ന് നോക്കാം. ആദ്യം തന്നെ സാധാരണ എല്ലാവരും ചെയ്യുന്ന പോലെ തന്നെ കുറച്ച് കല്ലുപ്പ് ചേർത്ത് നന്നായി ഉരച്ചെടുക്കുക. പിന്നീട് അതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. വിനാഗിരി ഇല്ലെങ്കിൽ നാരങ്ങ നീര് ആയാലും മതി. പിന്നീട് ചേർത്ത് കൊടുക്കേണ്ടത് ഒരു സ്പൂൺ മഞ്ഞൾപൊടി ആണ്. പിന്നീട് ഒരു സ്പൂൺ കല്ലുപ്പ് പൊടിയുപ്പ് എന്നിവ ചേർത്തു കൊടുക്കാം.

കല്ലുപ്പ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് മിനിട്ട് വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മീനിലെ ചെളിയുടെ രുചി മാറി കിട്ടുന്നതാണ്. ചില മീൻ എന്തെല്ലാം ചെയ്താലും ചെറിയ ഉളുമ്പ് മണം ഉണ്ടാകും. ഇത് പോകാനായി കറിയിൽ ഇടാൻ ഉപയോഗിക്കുന്ന കുടംപുളി ഉരച്ചു കഴുകി ബാക്കി വെള്ളം കളയരുത്. വെള്ളം ഉപയോഗിച്ച് മീൻ ക്ലീൻ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്താൽ മീൻ നല്ല വൃത്തിയായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *