വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുട്ട പുട്ടുകുറ്റിയിൽ ചെയ്യുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു മൂന്നു വലിയ സവാള എടുത്തു നന്നായി വരട്ടിയെടുക്കുക. ഇതിനു മുൻപു നല്ല പച്ചമുളക് രണ്ടെണ്ണം എടുക്കുക. ഇത് നന്നായി അരിഞ്ഞ് എണ്ണയിലിട്ട് വരട്ടിയെടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വരട്ടി എടുക്കാവുന്നതാണ്.
പിന്നീട് ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി ഇളക്കുക. ഒരു തക്കാളി കട്ട് ചെയ്ത് എടുത്തു ചേർത്ത് കൊടുക്കുക. തക്കാളി നല്ല സ്മൂത്ത് ആയി വരുന്നതുവരെ ഇളക്കിക്കൊടുക്കുക. പിന്നീട് ആവശ്യത്തിന് പൊടികൾ ചേർത്തു കൊടുക്കാം. മഞ്ഞൾപ്പൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കുക. മല്ലി പൊടി ഒരു സ്പൂൺ ചേർത്തു കൊടുക്കുക. മുക്കാൽ സ്പൂൺ മുളകുപൊടി അര സ്പൂൺ ഗരം മസാല മുക്കാൽ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തശേഷം ഇളക്കി കൊടുക്കുക.
ഇതു നന്നായി ഇളക്കിയ ശേഷം മസാല കുത്ത് മാറിയശേഷം നന്നായി വരട്ടി എടുക്കേണ്ടതാണ്. മുട്ട റോസ്റ്റ് ഉണ്ടാക്കേണ്ട സമയത്ത് അര സ്പൂൺ പഞ്ചസാര ചേർക്കേണ്ടതാണ് എന്നാൽ മാത്രമേ ഹോട്ടൽ സ്റ്റൈൽ ഫ്ലവർ ലഭിച്ചുള്ളൂ. മുട്ട ഇതിലേക്ക് ഇപ്പോൾ ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. പിന്നീട് പുട്ടുപൊടി തയ്യാറാക്കി എടുക്കുക. അതുപോലെ പുഴുങ്ങിയ മുട്ട നടുവേ കട്ട് ചെയുക.
പിന്നീട് പൂട്ടു കുറ്റിയിൽ പുട്ടുപൊടി ഇട്ടുകൊടുക്കുക. മസാല ഇട്ടു കൊടുക്കുക. പിന്നീട് പുഴുങ്ങിയ മുട്ട ഇട്ടു കൊടുക്കുക. പിന്നീട് ഇത് തുടരുക. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.