നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. ശരീര ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് നാരങ്ങ. ശരീര പ്രതിരോധശേഷി വർധിപ്പിക്കാനും നാരങ്ങാ സഹായകരമാണ്. എന്നാൽ നാരങ്ങ പോലെ തന്നെ ഗുണകരമായ ഒന്നാണ് നാരങ്ങാത്തൊലി. നിരവധി ഉപയോഗങ്ങൾക്ക് ഇത് സഹായിക്കുന്നുണ്ട്. നാരങ്ങാ തൊലി ഉപയോഗിച്ച് ഡിഷ് വാഷ് ലിക്വിഡ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പാത്രങ്ങൾ നല്ല രീതിയിൽ തന്നെ വൃത്തിയാക്കാൻ ഇത് സഹായകരമാണ്. ഇതിനായി നാരങ്ങ തൊലി എടുത്തുവയ്ക്കുക. 11 നാരങ്ങയുടെ തോലി ഇതിലേക്ക് ചേർത്ത് നൽകുക. നാല് നാരങ്ങയും മുറിച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് വേവിക്കാൻ ആയി വെക്കുക. 20 മിനിറ്റ് ഇത് നന്നായി തിളപ്പിച്ച് എടുക്കണം. വെള്ളം കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ചേർക്കാവുന്നതാണ്.
പിന്നീട് ഇത് തണുക്കാനായി വയ്ക്കുക. നന്നായി തണുത്തശേഷം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. അതിനുശേഷം ഇത് ലൂസ് ആക്കി എടുക്കാനായി ആവശ്യത്തിനു വെള്ളം ചേർക്കാവുന്നതാണ്. പിന്നീട് ഇത് ഒരു അരിപ്പയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് നാരങ്ങാത്തൊലി തിരിച്ചെടുക്കാൻ വേണ്ടിയാണ്. അതിനു ശേഷം അര കപ്പ് വിനാഗിരി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ലൂസാക്കാൻ വേണ്ടി ആവശ്യത്തിനു വെള്ളം ചേർക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത ശേഷം അഞ്ചുമിനിറ്റ് തിളപ്പിച്ച് എടുക്കാവുന്നതാണ്. പിന്നീട് നന്നായി ചൂടാറാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡാ ആഡ് ചെയ്യാവുന്നതാണ്. പിന്നീട് ഇത് ഒരു കുപ്പിയിലേക്ക് മാറ്റാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇനി ചെറുനാരങ്ങ തൊലി കളയേണ്ട. ഇങ്ങനെ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.