ഉലുവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ അറിയേണ്ടേ..!! നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉലുവ നൽകുന്നത്..

ഉലുവ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഭക്ഷണത്തിൽ ചേർക്കുന്ന ഒന്നാണ് ഉലുവ. എന്നാൽ ഒരേ സമയം തന്നെ ഭക്ഷണമായും ശരീരത്തിന് ആവശ്യമായ മരുന്നായും ഉപയോഗിക്കാൻ കഴിയുന്ന ഔഷധമാണ് ഉലുവ. ആയുർവേദത്തിൽ ഉലുവ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം അയൻ ആണ്.

കൂടാതെ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ ഇതിൽ ധാരാളമായി കാണാം. നിരവധി ഗുണങ്ങളാണ് ശരീരത്തിൽ നൽകുന്നത്. ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ഡുകളും പലരോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലീരോഗങ്ങളും മാറ്റിയെടുക്കാൻ ശമിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ ആയി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക നമ്മുടെ വയറിനകത്ത് തന്നെയാണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള അവസ്ഥകളിൽ ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ച് കഴിക്കുന്നത് വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു.

അമിതമായി നെഞ്ചിരിച്ചിൽ ഉള്ളവർ ഉലുവ പൊടിച്ച് അൽപം മോരിൽ ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ തുകൊണ്ട് ഉലുവ കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് രോഗങ്ങൾ തടയാനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *