പച്ചമുളക് ഉപയോഗിച്ച് പുട്ടുകുറ്റിയിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാരുടെ വീട്ടിലും ലഭ്യമായ ഒന്നാണ് പച്ചമുളക്. വീട്ടിൽ കറികളിൽ ഉപയോഗിക്കാൻ കൂടുതലായി ഉപയോഗിക്കുന്നത് പച്ചമുളക് തന്നെയാണ്. എന്നാൽ ഈ പച്ചമുളക് ഉപയോഗിച്ച് തന്നെ ചെയ്യാൻ കഴിയുന്ന കിടിലൻ സൂത്രം ആണ് ഇവിടെ പറയുന്നത്.
പച്ചമുളക് നന്നായി കഴുകി നടുക് പിളർത്തി വയ്ക്കുക. അതുപോലെതന്നെ മറ്റേത് ചെയ്തെടുക്കുക. ആവശ്യമായ പച്ചമുളകും മാത്രം ചെയ്തെടുക്കുക. ഇന്ന് ഉണ്ടാക്കാൻ പോകുന്നത് എന്താണെന്ന് നമുക്ക് നോക്കാം. പച്ചമുളകിൽ കുറച്ച് ഉപ്പ് ഇട്ടു കൊടുക്കുക. നല്ല രീതിയിൽ തന്നെ ചേർക്കണം കൊണ്ടാട്ടം ആണ് തയ്യാറാക്കാൻ പോകുന്നത്.
അതിനുശേഷം പുട്ടുകുടം വെള്ളം ഒഴിച്ച ശേഷം ചൂടാക്കാൻ വയ്ക്കുക. പിന്നീട് പുട്ട് കുറ്റിയിൽ ഇത് ഇട്ടു കൊടുക്കുക. പിന്നീട് ഇത് 3 മിനിറ്റ് സമയം ആവി കൊള്ളിക്കുക. നല്ല സ്മൂത്ത് ആകാനും ഉള്ളിലേക്കു ഉപ്പ് പിടിക്കാനും ആണ് ഈ വിദ്യ ചെയ്യുന്നത്. ഈ സമയം കട്ടത്തൈര് എടുക്കുക. നല്ല ഒരു സ്മൂത്ത് ആവുകയും ഉപ്പു നല്ല രീതിയിൽ ഉള്ളിലേക്ക് പിടിക്കുകയും ചെയ്യും.
സാധാ രീതിയിൽ തൈരിൽ ഇട്ട് ഇളക്കി വെയിലത്ത് ഉണക്കുക യാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്താൽ നല്ല സ്മൂത്ത് ആവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം വെയിലത്തുണക്കി എടുക്കുകയാണ് ചെയ്യേണ്ടത്. നല്ല വെയിൽ ഉണ്ടെങ്കിൽ മൂന്നുദിവസം ഉണ്ടെങ്കിൽ ഇത് വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.