ഈ ഒരു കാലഘട്ടത്തിൽ മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും ഒരുപോലെ കാത്തു സൂക്ഷിക്കുന്നവരാണ് എല്ലാവരും. അതിനുവേണ്ടി പലതരത്തിലുള്ള സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നവരും ഡയറ്റ് ശീലമാക്കുന്ന വരും വ്യായാമം ശീലമാക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് പ്രായാധിക്യം പ്രശ്നങ്ങൾ. ഇതിൽ പ്രധാനമായും പലരും നേരിടുന്ന പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാവുന്ന ചുളിവുകൾ ആണ്. ഇത് എല്ലാവർക്കും വളരെ വിഷമമുള്ള ഒന്നാണ്. ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും.
കണ്ണിനു ചുറ്റും നെറ്റിയിൽ മൂക്കിനു താഴെ ചുളിവുകൾ വരുമ്പോൾ ഉള്ള വിഷമം എല്ലാവർക്കും ഉണ്ടാകും. ഇത്തരത്തിലുള്ള ചുളിവുകൾ എങ്ങനെ വരുന്നു ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ നാട്ടിലുള്ള ചൂട്നെ കുറച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഏറ്റവും കൂടുതൽ നമുക്ക് എല്ലാവർക്കും മുഖത്തെ ചുളിവുകൾ വരുന്നതിന് ഏറ്റവും വലിയ കാരണക്കാരൻ സൂര്യവെളിച്ചം തന്നെയാണ്. നാം ഓഫീസിൽ ഇരിക്കുകയാണ് അല്ലെങ്കിൽ വീട്ടിലിരിക്കുകയാണ് എങ്കിലും സൂര്യവെളിച്ചം ലഭിക്കുന്നുണ്ട്.
സൂര്യ വെളിച്ചമാണ് മുഖത്ത് സംഭവിക്കുന്ന ഒട്ടുമിക്ക ചുളിവുകൾക്ക് പ്രധാനമായ കാരണം. രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന പ്രായവ്യത്യാസം തന്നെയാണ്. വളരെ ചെറുപ്പത്തിൽ നമുക്ക് ഉണ്ടാകുന്ന കൊളാജൻ അളവ് 30 വയസ്സ് കഴിയുമ്പോൾ കുറയുന്നതാണ്. പുതിയ കൊളാജൻ ഉൽപാദനം കുറയുന്നു. ഇത് മുഖത്ത് പ്രായം തോന്നിപ്പിക്കാൻ കാരണമാകുന്നു. മൂന്നാമത്തെ പ്രധാന കാരണം നമ്മുടെ ശരീരത്തിലുള്ള മസിലുകളുടെ ഹൈപ്പർ ആക്ടിവിറ്റി കുറയുന്നതാണ്. ഇത് മസിൽ തൂങ്ങാൻ തുടങ്ങുന്നു.
ഇതുകൂടാതെ ചിലരുടെ ദുശ്ശീലങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പുകവലി മദ്യപാനം എന്നിവ ഇതിനു കാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.