ക്യാരറ്റ് ഇഡലി പാത്രത്തിൽ ഇങ്ങനെ ചെയ്താൽ തയ്യാറാക്കുന്ന കിടിലൻ പരിപാടിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ക്യാരറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ കഴിയും. ആവിയിൽ വേവിക്കുന്ന ഒരു പലഹാരമാണ് ഇത്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന അത്രയേറെ സോഫ്റ്റ് ആയ ഒന്നാണ് ഇത്. തീർച്ചയായും ഇത് എല്ലാവരും ചെയ്തു നോക്കണം. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു നാലുമണി പലഹാരമായി ഇത് കാണാവുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായത് ഒരു കപ്പ് ക്യാരറ്റ് ആണ്. കേരറ്റ് തൊലികളഞ്ഞ് ശേഷം കഴുകി വൃത്തിയായി ചെറിയ കഷ്ണങ്ങളാക്കി ഒരു കപ്പ് ക്യാരറ്റ് എടുക്കുക. ഇത് പ്രഷർ കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. കേരറ്റ് നല്ലപോലെ വെന്തു കഴിഞ്ഞാൽ അത് ഊറ്റിയെടുത്ത് തണുക്കാൻ വെക്കുക. പിന്നീട് അത് മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് രണ്ടു കോഴിമുട്ട ചേർക്കുക.
മൂന്നു വലിയ സ്പൂൺ ഏതെങ്കിലും ഓയിൽ ചേർക്കുക. മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കുക. പിന്നെ കുറച്ച് കാൽ ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ അരച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക. പിന്നീട് മുക്കാൽ കപ്പ് മൈദ മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ഒരു നുള്ള് ഉപ്പ് ഇതെല്ലാം ചേർത്ത് അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം നല്ലവണ്ണം മിക്സ് ചെയ്യുക.
പിന്നീട് അതിലേക്ക് കേരറ്റ് അരച്ചെടുത്തത് ചേർത്ത് ഇളക്കിയെടുക്കുക. പിന്നീട് കുറച്ച് ആവശ്യത്തിന് കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുക്കുക. അത് ആവശ്യമെങ്കിൽ ഇട്ടു കൊടുത്താൽ മതിയാകും. പിന്നീട് ഇത് ഇഡ്ഡലി പാത്രത്തിൽ ആണ് തയ്യാറാക്കുന്നത്. പിന്നീട് വളരെ എളുപ്പത്തിൽ ഇഡലി പാത്രത്തിൽ തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.