എത്ര കുറഞ്ഞ സ്ഥലത്ത് പോലും നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് മുളക് കൃഷി. സ്ഥലപരിമിതി ഉണ്ടെങ്കിൽ ഗ്രോബാഗുകളിൽ വരെ നട്ടുവളർത്തി വളരെയധികം വിള നേടിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് മുളക്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും മുളക് ചെടി കാണാവുന്നതാണ്. അത്തരത്തിൽ നീളൻ മുളക് കാന്താരി മുളക് ഉണ്ട മുളക് എന്നിങ്ങനെ പലതരത്തിലുള്ള മുളക് തൈകളും ഉണ്ട്.
ഇത്തരത്തിലുള്ള മുളക് ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ പലപ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങൾ ശരിക്കും സംഭവിക്കുകയും അത് വാടിക്കരിഞ്ഞു പോവുകയും ചെയ്യുന്നു. വെള്ളിച്ച ശല്യം ഇലകളുടെ അടിയിൽ ചെറിയ പ്രാണികൾ വന്നിരിക്കുന്ന ശല്യം ഇലകളും ചെടികളും എല്ലാം മാറി പോകുന്ന അവസ്ഥ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും മുളക് ചെടി വളർത്തുമ്പോൾ ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾ കടന്നു വരുമ്പോൾ പലപ്പോഴും കീടനാശിനികളാണ് നാം ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു കൊടുക്കാറുള്ളത്. ഇത്തരത്തിൽ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അതിലെ കീടങ്ങളെല്ലാം നശിച്ചു പോകുമെങ്കിലും അത് ചെടിക്ക് വളരെയധികം ദോഷകരമാണ്. അത്തരത്തിൽ നമ്മുടെ പച്ചമുളക് കൃഷി വളരെയധികം വളർന്നു വിളവെന്ന് ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ.
സാധിക്കുന്ന ഒന്നാണ് നാം വെറുതെ കളയുന്ന കഞ്ഞിവെള്ളം. ഈ പുളിച്ചകഞ്ഞി വെള്ളം മാത്രം മതി മുളക് കൃഷിയിൽ നിന്ന് നല്ല വിളവ് നമുക്ക് കൊയ്തെടുക്കാൻ. കഞ്ഞിവെള്ളമെടുത്ത് നാലഞ്ചു ദിവസo മാറ്റിവെച്ചതിനുശേഷം വേണം മുളക് ചെടിക്ക് പ്രയോഗിക്കാൻ. നാല് കപ്പ് പച്ചവെള്ളത്തിലേക്ക് ഒരു കപ്പ് പുളിച്ച കഞ്ഞിവെള്ളം എന്ന രീതിയിൽ ഒഴിച്ചിട്ട് വേണം ഇത് തയ്യാറാക്കി എടുക്കാൻ. തുടർന്ന് വീഡിയോ കാണുക.