Perfect Coconut Chutney Recipe : നാമോരോരുത്തരും പ്രഭാതഭക്ഷണമായി കഴിക്കുന്നവയാണ് ഇഡ്ഡലിയും ദോശയും എല്ലാം. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് ഇഡ്ഡലിയും ദോശയും. ഈ ഇഡലിക്കും ദോശയ്ക്കും ഓരോരുത്തരും ചട്നിയാണ് കോമ്പിനേഷൻ ആയി കഴിക്കാറുള്ളത്. അത്തരത്തിൽ തേങ്ങാ ചട്ട്ണി തക്കാളി ചട്ട്ണി എന്നിങ്ങനെ പലതരത്തിലുള്ള ചട്നിങ്ങളും ഉണ്ട്. അത്തരത്തിൽ ഇഡലിക്കും ദോശയ്ക്കും അനുയോജ്യമായിട്ടുള്ള തേങ്ങാ ചട്നി റെസിപ്പി ആണ് ഇതിൽ കാണുന്നത്.
വളരെ എളുപ്പത്തിൽ വളരെ രുചികരമായി ഉണ്ടാക്കുന്ന ഒരു ചട്ട്നി ഇത്. കുട്ടികൾക്കും ഇത് ഏറെ ഇഷ്ടപ്പെടുന്ന ചട്നിയാണ്. ഈ ചട്നി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ആവശ്യത്തിന് നാളികേരമാണ് എടുക്കേണ്ടത്. പിന്നീട് ഈ നാളികേരം മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് നാല് അഞ്ച് ചുവന്നുള്ളി ഇട്ടുകൊടുക്കാവുന്നതാണ്. ചുവന്നുള്ളിക്ക് പകരം ഒരു കഷണം സവാള അരിഞ്ഞത് ഇട്ടു കൊടുത്താലും മതിയാകും.
പിന്നീട് ഒരു ചെറിയ കഷണം ഇഞ്ചിയും ഇതിലേക്ക് ആഡ് ചെയ്യേണ്ടതാണ്. മൂന്ന് വലിയ പച്ച മുളക് ചേർത്തു കൊടുക്കേണ്ടതാണ്. എരിവ് അധികമായി വേണ്ടവർക്ക് അതിനനുസരിച്ച് പച്ചമുളക് ചേർക്കാവുന്നതാണ്. പിന്നീട് പുളിക്കുവേണ്ടി രണ്ട് ടേബിൾസ്പൂൺ മോരാണ് ഇതിൽ ചേർത്തു കൊടുത്തിരിക്കുന്നത്. മോരിന് പകരം കറിക്ക് ഉപയോഗിക്കുന്ന വാളൻപുളി ഒരല്പം ചേർത്തു കൊടുത്താൽ മതിയാകും.
അതോടൊപ്പം ആവശ്യത്തിന് ഉപ്പും അല്പം കറിവേപ്പിലയും അരച്ചെടുക്കുന്നതിന് വേണ്ടിയുള്ള വെള്ളവും ചേർത്ത് കൊടുത്തത് നല്ലവണ്ണം ഫൈനായി ഇത് അരച്ചെടുക്കേണ്ടതാണ്. അരച്ചുകഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് മാറ്റേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അല്പം കടുകും മുളകും വേപ്പിലയും വറുത്ത് ഇതിലേക്ക് ഒഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.