Coconut frying in cooker : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് തേങ്ങ അരച്ചിട്ടുള്ള കറികൾ. തേങ്ങ വറുത്തരച്ചും പച്ചയ്ക്ക് അരച്ചും എല്ലാം കറിവച്ച് കഴിക്കാറുണ്ട്. എന്തുകൊണ്ടും തേങ്ങ പച്ചയ്ക്ക് അരച്ച് കറി വയ്ക്കുന്നതിനേക്കാൾ ടേസ്റ്റി ആണ് വറുത്തരച്ച കറി വയ്ക്കുന്നത്. ഇറച്ചി വിഭവങ്ങളും പച്ചക്കറികളും കടലയും എല്ലാം നാം വറുത്തരച്ചു വച്ചു കഴിക്കാറുണ്ട്. ഇത്തരത്തിൽ തേങ്ങ വറുത്തരയ്ക്കുന്നതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടാണ് നാം അനുഭവിക്കുന്നത്. തേങ്ങ നല്ലവണ്ണം ചിരകി അത് ചട്ടിയിൽ ഇട്ട് വറുത്തെടുക്കുമ്പോഴേക്കും ഒരുവിധം നേരമാകും.
ഇത്തരത്തിൽ ചട്ടിയിൽ ഇട്ട് തേങ്ങ വറുത്തെടുക്കുമ്പോൾ ഒരു സെക്കൻഡ് പോലും ഇളക്കൽ നിർത്താതെ തന്നെ നമുക്ക് ഇത് തുടരേണ്ടതായി വരുന്നു. അതിനാൽ തന്നെ വളരെയധികം ബുദ്ധിമുട്ടി ആണ് ഓരോരുത്തരും തേങ്ങ വറുത്തെടുക്കാറുള്ളത്. എന്നാൽ ഇതിൽ പറയുന്ന പോലെ തേങ്ങ വറുത്തെടുക്കുകയാണെങ്കിൽ എത്ര കിലോ തേങ്ങ വേണമെങ്കിലും ഒരൊറ്റ ട്രിപ്പ് നമുക്ക് വറുത്തെടുക്കാവുന്നതാണ്.
അതും ഒട്ടും ഇളക്കാതെ തന്നെ. അത്തരത്തിൽ തേങ്ങ വറുത്തെടുക്കുന്നതിനുള്ള ഒരു സിമ്പിൾ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം തേങ്ങ ചിരകി അത് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. നല്ലവണ്ണം അറിഞ്ഞു പോകാൻ പാടില്ല. ഒരൊറ്റ കറക്കലിൽ അത്നിർത്തേണ്ടതാണ്.
ഇത്തരത്തിൽ തേങ്ങ ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ പെട്ടെന്ന് തന്നെ അത് കിട്ടുന്നതാണ്. പിന്നീട് തേങ്ങ വറുത്തെടുക്കുന്നതിന് വേണ്ടി കുക്കർ ആണ് ഉപയോഗിക്കേണ്ടത്. ഏറ്റവുമധികം കുക്കറിലെ വെള്ളം എല്ലാം തുടച്ചുനീക്കി അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഈ തേങ്ങ ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.