Calcium Deficiency Healthy drink : നമ്മുടെ ചുറ്റുപാടും വളരെ അധികമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഫലവർഗ്ഗമാണ് പപ്പായ. മിക്കവരും ഇത് കഴിക്കാതെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾക്ക് കഴിയുന്നു. അത്തരത്തിൽ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒന്നുതന്നെയാണ് പപ്പായ. പപ്പായയിൽ വൈറ്റമിൻ സി വൈറ്റമിൻ കെ.
വൈറ്റമിൻ എ എന്നിങ്ങനെയുള്ള വിറ്റാമിനുകൾ ധാരാളമായി തന്നെ കാണുന്നു. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ വൈറ്റമിൻ A അടങ്ങിയിട്ടുള്ളതിനാൽ തന്നെ കണ്ണുകളുടെ കാഴ്ച ശക്തിക്ക് അത്യുത്തമമാണ് പപ്പായ. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്. അതിനാൽ തന്നെ മലബന്ധം വയറിളക്കം.
ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള ദഹനക്കേട് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെ മറി കടക്കാൻ ഇതിനെ കഴിയുന്നു. കൂടാതെ നമ്മുടെ ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കാൻ അത്യുത്തമമാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക ഫെയ്സ് പാക്കുകളിലും ഫേഷ്യൽ ക്രീമുകളിലും എല്ലാം ഇതിന്റെ സാന്നിധ്യം കാണാവുന്നതാണ്. കൂടാതെ കാൽസത്തിന്റെ ഒരു കലവറ തന്നെയാണ് പപ്പായ.
നമ്മുടെ ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നുതന്നെയാണ് കാൽസ്യം. അത്തരത്തിൽ കാൽസ്യക്കുറവിനെ പരിഹരിക്കാൻ പപ്പായ ഉപയോഗിച്ചിട്ടുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി പപ്പായോടൊപ്പം കാൽസ്യം ധരായിട്ടുള്ള പാലും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.