നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നത്. പുരുഷന്മാരും ഇത് നേരിടുന്നുണ്ടെങ്കിലും സ്ത്രീകളിൽ ആണ് ഇത് ഏറ്റവും അധികം കാണുന്നത്. പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്. ഇത് ഒരേസമയം മാനസികവും ശാരീരികവും ആയിട്ടുള്ള പ്രശ്നമാണ്. അതിനാൽ തന്നെ വളരെയധികം നമ്മെ തളർത്തുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്.
ഇത്തരത്തിൽ അറിയാതെ തന്നെ മൂത്രം പോകുന്നതിനാൽ പുറത്തേക്ക് പോകാനോ മറ്റുള്ളവരുമായി ഇടപഴകാനോ സാധിക്കാതെ വരുന്നു. ഇത്തരത്തിൽ നാം തുമ്മുമ്പോൾ മൂത്രം ഇറ്റിറ്റായി പോവുകയോ അല്ലെങ്കിൽ മൂത്രം തുടർച്ചയായി പോവുകയോ ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയെ യൂറിനറി ഇൻകൺഡിനൻസ് എന്നാണ് പറയുന്നത്. ഇത് പ്രധാനമായും രണ്ടുവിധത്തിലാണ് ഉള്ളത്.
അതിൽ ഏറ്റവും ആദ്യത്തെ സ്ട്രെസ്സ് യൂറിനറി ഇൻകൺഡിനൻസ്. ഇത് നാം പെട്ടെന്ന് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എന്തെങ്കിലും ഭാരമുള്ള പദാർത്ഥങ്ങൾ എടുക്കുമ്പോൾ എല്ലാം മൂത്രം അറിയാതെ പോകുന്ന അവസ്ഥയാണ്. ഈ ഒരു അവസ്ഥയിൽ മൂത്രം തുള്ളിത്തുള്ളി ആയോ അല്ലെങ്കിൽ കുറച്ച് അധികമായോ പോകുന്നു. നമ്മുടെ മൂത്രശയത്തിൽ നിന്ന് മൂത്രത്തെ പുറന്തള്ളുന്നതിനെ സഹായിക്കുന്ന ചില മസിലുകൾ ഉണ്ട്. എന്നാൽ ചില കാരണങ്ങളാൽ.
ഈ മസിലുകൾക്ക് ബലക്ഷയം സംഭവിക്കുകയോ അവ പ്രവർത്തനരഹിതം ആകുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിൽ സ്ട്രെസ്റ്റ് യൂറിനറി ഇൻകൺഡീനൻസ് വരുന്നത് സ്ത്രീകളിലാണ്. സ്ത്രീകളുടെ അടുപ്പിച്ചുള്ള ഡെലിവറി ഭാരം കൂടുതലുള്ള കുട്ടിയെ പ്രസവിക്കുന്ന സ്ത്രീകൾക്കും കാണുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.