തൈറോയ്ഡ് രോഗങ്ങളെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഇതാരും കാണാതെ പോകരുതേ…| Thyroid solution diet

Thyroid solution diet : നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഉന്മേഷവും ഊർജവും നൽകുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ കഴുത്തിന് താഴെയായി ബട്ടർഫ്ലൈ ആക്യതിയിലാണ് ഇത് കാണുന്നത്. ഈ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകളാണ് T3 T4 എന്നിങ്ങനെയുള്ള ഹോർമോണുകൾ. ഇതിന് പുറമേ ടി എസ് എച്ച് എന്ന മറ്റൊരു സ്റ്റിമുലേറ്റിങ് ഹോർമോണും ഉണ്ട്. ഇവയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്.

എന്നാൽ പലപ്പോഴും ഈ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നമ്മുടെ ശരീരത്തിന്റെ തന്നെ താളം തെറ്റിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ശരീരത്തിൽ ടി ത്രീ ഫോർ ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളുടെ ഉൽപാദനം കൂടുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡിസം എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ വളരെയധികം ബുദ്ധിമുട്ടുകളാണ് ഓരോരുത്തരും നേരിടുന്നത്.

അത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് ശരീരത്തിൽ കാണിക്കുന്നത്. തൈറോയ്ഡ് ഹോർമോണുകൾ കൂടുന്നതിന്റെ ഫലമായി ശരീരഭാരം ക്രമാതീതമായി കുറയുക കണ്ണുകൾ പുറത്തേക്ക് തള്ളുക അമിതമായിട്ടുള്ള വിയർക്കൽ എന്നിങ്ങനെയുള്ള ഒട്ടനവധി ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കുന്നത്. മരുന്നുകളുടെ ഉപയോഗം വഴിയും ജീവിതശൈലിയിലെ മാറ്റങ്ങൾ വഴിയും ഇതിനെ മറികടക്കാവുന്നതാണ്.

അത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം ക്രമാതീതമായി കുറയുകയാണെങ്കിൽ അത് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ ഉണ്ടാക്കുന്നു. ഇതിനെ കാണുന്നത് ഉന്മേഷക്കുറവ് ക്ഷീണം ശരീരഭാരം കൂടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ്. അതുപോലെ തന്നെ മറ്റൊരു രോഗാവസ്ഥയാണ് തൈറോയ്ഡ് മുഴകൾ. ഇത് ക്യാൻസർ മുഴകളും ക്യാൻസർ അല്ലാത്ത മുഴകളും ആകാം. തുടർന്ന് വീഡിയോ കാണുക.