Cardomom Empty Stomach : നാമോരോരുത്തരും പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നവരാണ്. കറികളിലും മധുര പലഹാരങ്ങളിലും മണത്തിനും രചിക്കു വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. അത്തരത്തിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഒന്നാണ് ഏലക്കായ. വളരെയധികം ഗുണകരമായിട്ടുള്ള ഒത്തിരി നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. പണ്ടുകാലത്തെ ദാഹ ശമനത്തിനു വേണ്ടി.
ഉപയോഗിക്കുന്ന ഒട്ടുമിക്ക പാനീയങ്ങളിലെയും ഒരു നിറസാന്നിധ്യം തന്നെയായിരുന്നു ഇത്. ഈ ഏലക്കായ അല്പം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ നിരവധി ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ഏലക്ക തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി നമ്മുടെ വായനാറ്റത്തെ നമുക്ക് പൂർണ്ണമായും അകറ്റാൻ ആകും. ഏലക്കായ്ക്ക് പ്രത്യേക മണമുള്ളതിനാൽ തന്നെ വായനാറ്റം പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ വിട്ടുപോകുന്നു.
അതുപോലെ തന്നെ പല മാർഗങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ടോക്സിനുകളെ പൂർണമായും പുറന്തള്ളാൻ ഈ ഒരു ഡ്രിങ്കിനെ കഴിവുണ്ട്. കൂടാതെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ ഗ്യാസ്ട്രബിൾ മലബന്ധം വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇത് നിർത്തുന്നു. കൂടാതെ ഏലക്കയുടെ ഉപയോഗം രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ ഈ ഡ്രിങ്ക് ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുബാധകളെയും വൈറസിനെയും പനി ചുമ മുതലായ രോഗങ്ങളെയും മറികടക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് അത് ഇല്ലായ്മ ചെയ്യാനും ഈ വെള്ളം അത്യുത്തമമാണ്. അതോടൊപ്പം തന്നെഒരു വേദനസംഹാരി ആയും ഇത് നമുക്ക് ഉപകരിക്കുന്നു. തുടർന്ന് വീഡിയോ കാണുക.