മരുന്നുകളെ ഒട്ടും ആശ്രയിക്കാതെ മുട്ടുവേദനയെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ജോയിന്റ് പെയിനുകൾ. ആദ്യ കാലഘട്ടത്തിൽ പ്രായാധിക്യത്തിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ പോലും സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ്. ജീവിതത്തിൽ മാറ്റങ്ങൾ വന്നതിന്റെ ഫലമായി ഓരോരുത്തരിലും ഉടലെടുക്കുന്ന ഒന്നാണ് ഈ ജോയിന്റ് വേദനകൾ.

നടു കഴുത്ത് കൈകാൽ മുട്ട് എന്നിങ്ങനെ പലതരത്തിലുള്ള ജോയിന്റ് കളിലാണ് വേദനകൾ ഉണ്ടാവുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു ജോയിന്റ് പെയിൻ ആണ് മുട്ട് വേദന. നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും വലിയ ഒരു ജോയിന്റ് ആണ് മുട്ട്. നമ്മുടെ തുടയിലെ എല്ലുകളെയും കാലിലെ എല്ലുകളെയും തമ്മിൽ കൂട്ടി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇത്.

നമ്മുടെ ശരീരത്തിൽ തന്നെ താങ്ങി നിർത്തുന്ന ഒന്നുതന്നെയാണ് നമ്മുടെ മുട്ടുകൾ. ഈ മുട്ടുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്ന തേയ്മാനമാണ് മുട്ടുവേദനകളുടെ പ്രധാന കാരണം. ഇത്തരത്തിൽ മുട്ടിൽ തേയ്മാനം ഉണ്ടാകുമ്പോൾ അത് കഠിനമായിട്ടുള്ള മുട്ടുവേദനയാണ് ഉണ്ടാക്കുന്നത്. ശരിയായ വിധം നടക്കുവാനോ ദൈനംദിന ജോലികൾ ചെയ്യുവാനോ ഒന്നും സാധിക്കാതെ വരുന്ന അവസ്ഥ ഇതുവഴി ഉണ്ടാകുന്നു.

തുടക്കത്തിൽ ചെറിയ രീതിയിലുള്ള കാലു കഴപ്പ് പുകച്ചിൽ എന്നിങ്ങനെയാണ് ഇത് പ്രകടമാകുന്നത്. തുടർന്ന് കുറച്ചു നടക്കുമ്പോഴേക്കും വേദന കാരണം നടക്കാൻ സാധിക്കാതെ വരികയും സ്റ്റെപ്പുകൾ കയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം വേദനകളെ മറികടക്കുന്നതിന് വേദനസംഹാരികളെയാണ് നാം കൂടുതലായും ആശ്രയിക്കാറുള്ളത്. തുടർന്ന് വീഡിയോ കാണുക.