ഇനിയൊരിക്കലും വരാത്ത രീതിയിൽ ഹെർണിയയെ മാറ്റിയെടുക്കാൻ വേണ്ട ഇത്തരം കാര്യങ്ങളെ ആരും നിസ്സാരമായി കാണരുതേ…| Hernia symptoms and treatment

Hernia symptoms and treatment : പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒന്നാണ് ഹെർണിയ. ജനിതകപരമായിട്ടുള്ള ഘടനയാലും മറ്റുകാരണങ്ങളാലും ഇത്തരത്തിൽ ഹെർണിയകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. കുട്ടികളിൽ ഉണ്ടാകുന്ന ഹെർണികൾ ഗർഭസ്താവസ്ഥയിൽ പോലും തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഹെർണിയ എന്ന് പറയുന്നത് വയറിന്റെ ഭിത്തിയിലൂടെ കുടൽ പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ്.

ആന്തരികം ആയിട്ടാണ് ഇത് ഉണ്ടാകുന്നത് എങ്കിലും ബാഹ്യമായി ഇത് തടിപ്പുകളും മുഴകളോ ആയി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള തടിപ്പുകളും മുഴകളും പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നതും നമുക്ക് കാണാൻ കഴിയുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള ഹെർണികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇൻഗ്വിനൽ ഹെർണിയ പൊക്കിൾ ഹെർണിയ ഫെമോറൽ ഹെർണിയ എന്നിങ്ങനെ പലതരത്തിലാണ് ഇവയുള്ളത്. ഇത്തരത്തിലുള്ള ഹെർണികൾക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.

ശസ്ത്രക്രിയകൾ ചെയ്യുന്നത് വഴി ഉണ്ടാകുന്ന ചെറിയ അപാകതകൾ മൂലമോ പരിക്കിൽ നിന്നുള്ള കേടുപാടുകൾ മൂലമോ അമിതഭാരത്താലോ അല്ലെങ്കിൽ കഠിനമായ വ്യായാമം ചെയ്യുന്നത് വഴിയോ ഒന്നിലധികം ഗർഭധാരണം വഴിയോ എല്ലാം ഇത്തരത്തിൽ ഹെർണിയകൾ ഉണ്ടാകുന്നു കുടലിന്റെ ഒരു ഭാഗം തുടയുടെ മുകൾ ഭാഗത്തിലൂടെ കുത്തുമ്പോൾ ഉണ്ടാകുന്ന ഹെർണിയെ ആണ് ഇൻഗ്വിനൽ ഹെർണിയ.

പൊക്കിളിന്റെ ഭാഗത്തേക്ക് കുടൽ തുളച്ചുകയറുന്ന അവസ്ഥയാണ് പൊക്കിൾ ഹെർണിയ. അതുപോലെ തന്നെ ശസ്ത്രക്രിയയിലൂടെ കുടൽ പുറത്തേക്ക് വരുന്ന ഹെർണിയയെ ആണ് ഇൻസിഷനൽ ഹെർണിയ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള വ സ്വാഭാവികമായി തന്നെ മാറുന്നതല്ല. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഹെർണിയകളെ മറി കടക്കുന്നതിന് വേണ്ടി ഓപ്പറേഷനുകളാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.