കിഡ്നിയുടെ പ്രവർത്തനം കുറഞ്ഞു വരുമ്പോൾ പ്രകടമാകുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസാരമായി തള്ളിക്കളയരുതേ.

ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് വൃക്കകളുടെ സ്തംഭനം. നമ്മുടെ ശരീരത്തിൽ വളരെയധികം പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു അവയവമാണ് വൃക്കകൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിലുടെയും ശ്വസിക്കുന്ന വായുവിലൂടെയെല്ലാം ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെയും മറ്റും രക്തത്തിൽ നിന്ന് അരിച്ചെടുക്കുന്ന ഒരു അവയവമാണ് വൃക്കകൾ. രണ്ട് വൃക്കകളാണ് ഒരു ശരീരത്തിൽ ഉള്ളത്.

രക്തത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ നമ്മുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതും ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും വിറ്റാമിൻ ഡി യുടെ ആഗിരണം സാധ്യമാക്കുന്നതും എല്ലാം വൃക്കകളാണ്. വൃക്കകൾ വിഷാംശങ്ങളെ അരിച്ചെടുത്ത് അത് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറംതള്ളുകയും ചെയ്യുന്നു. ധാരാളമായി വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക്.

കയറിക്കൂടുന്നതിന് ഫലമായി വൃക്കകൾക്ക് അവ അരിച്ചെടുക്കാൻ സാധിക്കാതെ വരികയും അത് വൃക്കകളിൽ കെട്ടിക്കിടക്കുന്നതിന്റെ ഫലമായി വൃക്കകൾ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ വൃക്ക പ്രവർത്തന രഹിതമാകുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് വളരെ പെട്ടെന്ന് തന്നെ വൃക്കകളുടെ പ്രവർത്തനം ഇല്ലാതാകുന്നതാണ്. ഇത് താൽക്കാലികമാണ്. മലേറിയ ഡെങ്കി എന്നിങ്ങനെയുള്ള ചില രോഗങ്ങളുടെ ഫലമായാണ് ഉണ്ടാകുന്നത്. വളരെ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതിനാൽ.

തന്നെ ഇവയിൽ നിന്ന് എളുപ്പം നമുക്ക് വിടുതൽ ലഭിക്കുന്നതാണ്. എന്നാൽ ചിലത് ദീർഘനാൾ എടുത്തു കൊണ്ട് വൃക്കകൾ തകരാറിലാകുന്ന അവസ്ഥയാണ്. അണുബാധകൾ ജനിതകപരമായിട്ടുള്ള രോഗങ്ങൾ കിഡ്നി സ്റ്റോൺ യൂറിക്കാസിഡ് പ്രശ്നങ്ങൾ എന്നിങ്ങനെയുള്ളവ ദീർഘനാള് നീണ്ടുനിൽക്കുന്നതിന്റെ ഫലമായി വൃക്കകളുടെ പ്രവർത്തനം ചുരുങ്ങുകയും വൃക്കകളുടെ സ്തംഭനം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾ വർധിക്കുമ്പോൾ ഡയാലിസിസ് ചെയ്യേണ്ടതായി വരുന്നു.