ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി ആളുകൾ നേരിടുന്ന ഒരു വേദനയാണ് നടുവേദന. ശാരീരിക വേദനകളിൽ തന്നെ ഏറ്റവും അസഹ്യവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വേദനയാണ് നടുവേദന. നടുവേദന സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെ കാണുന്നതാണ്. ഈ നടുവേദനയ്ക്ക് പിന്നിൽ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അമിതഭാരം എന്നത്. ശരീരഭാരം കൂടുന്നതിന് ഫലമായി നടുവിന്റെ പേശികൾക്ക് കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടതായി വരികയും.
നടുവേദന ഉണ്ടാവുകയും ചെയ്യുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി കമ്പ്യൂട്ടറൈസ്ഡ് ആയിട്ട് ജോലി ചെയ്യുന്നവർക്കും കായികധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്കും നടുവേദനകൾ ഉണ്ടാകുന്നു. അതോടൊപ്പം മതിയായ വ്യായാമം ഇല്ലാത്തതും നടുവേദനയുടെ മറ്റൊരു കാരണമാണ്. അമിതമായി ഭാരം എടുക്കുമ്പോൾ നട്ടെല്ലിന് ഉണ്ടാകുന്ന ഉളുക്ക് വഴിയും നടുവേദനകൾ ഉണ്ടാകുന്നു. കൂടാതെ നട്ടെല്ലിന്റെ കശേരുക്കൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ ഡിസ്കുകൾ തമ്മിൽ അകന്നാലും.
ഡിസ്കുകൾക്ക് തേയ്മാനം ഉണ്ടായാലോ അതിന്റെ ഇടയിലൂടെ ഉണ്ടാകുന്ന ഞരമ്പുകൾക്ക് ഉണ്ടാകുന്ന കംപ്രഷൻ വഴിയോ എല്ലാം നടുവേദനകൾ ഉണ്ടാകുന്നു. കൂടാതെ അവിടെയുള്ള ലിഗ്മെന്റിനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നടുവേദനകൾ കാണുന്നു. അതുപോലെ തന്നെ വയറിനുള്ളിലുള്ള ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും നടുവേദന കാണുന്നു.
ഇത്തരത്തിൽ നടുവിന്റെ ഭാഗത്തുണ്ടാകുന്ന അവയവങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആണ് ഇത്തരത്തിൽ നടുവേദന ഉണ്ടാകുന്നത്. അത്തരത്തിൽ കിഡ്നിയിൽ കല്ലുണ്ടാകുമ്പോഴോ മറ്റു ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലോ നടുവേദന സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. കൂടാതെ ഗർഭാശയ മുഴകൾ പോലുള്ള അവസ്ഥകൾ ഉള്ളവർക്കും ഇത്തരത്തിൽ നടുവേദനകൾ കാണുന്നു. തുടർന്ന് വീഡിയോ കാണുക.