വായ്നാറ്റം മോണവീക്കം പല്ലുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഈയൊരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Home Remedies for Toothache

Home Remedies for Toothache : നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് പേര. ഇതിന്റെ ഇലകളും കായ്കളും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ഫൈബറുകളും അടങ്ങിയിട്ടുണ്ട്. ഈ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അണുബാധകളെയും മറ്റു രോഗങ്ങളെയും പെട്ടെന്ന് തന്നെ ചെറുക്കുവാൻ സാധിക്കുന്നു.

കൂടാതെ പേരയില നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും അനുയോജ്യമാണ്. അതിനാൽ തന്നെ ഈ ഇല നമ്മുടെ ഹൃദയരോഗസാധ്യതകൾ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി ദഹന സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുന്നു. കൂടാതെ ഇതിനെ ആന്റിസെപ്റ്റിക്.

ഗുണങ്ങൾ അടങ്ങിയതിനാൽ ഇത് നമ്മുടെ ദേഹത്ത് ഉണ്ടാകുന്ന മുഖക്കുരുക്കൾ മറ്റു മുറിവുകൾ എന്നിവയെ പെട്ടെന്ന് തന്നെ ഉണക്കുന്നു. ഇതിൽ വൈറ്റമിൻ എ അടങ്ങിയതിനാൽ തന്നെ നേത്രരോഗങ്ങളെ മറികടക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ വായയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. അത്തരത്തിൽ പല്ലുവേദന വായനാറ്റം പല്ലു പുളിപ്പ് മോണവീക്കം എന്നിങ്ങനെയുള്ള അവസ്ഥകളെ മറികടക്കുന്നതിന്.

വേണ്ടിയുള്ള പേരയില ഉപയോഗിച്ചുള്ള ഒരു ഹോഠ റെമഡിയാണ് ഇതിൽ കാണുന്നത്. അതിനായി പേരയില നല്ലവണ്ണം വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയാണ് വേണ്ടത്. ഇത് തിളച്ചശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും മിക്സ് ചെയ്തു കവിൾ കൊള്ളുകയാണ് വേണ്ടത്. ഇതുവഴി വായനാറ്റം പല്ലുകളിൽ ഉണ്ടാകുന്ന വേദനകൾ മോണവീക്കം എന്നിങ്ങനെയുള്ളവയെ പെട്ടെന്ന് തന്നെ മറികടക്കാനാകും. തുടർന്ന് വീഡിയോ കാണുക.