നമ്മുടെ ഓരോരുത്തരുടെയും അടുക്കളകളിലെ നിറസാന്നിധ്യമാണ് ഉലുവ. ആഹാര പദാർത്ഥങ്ങൾക്ക് രുചിയും മണവും നൽകുന്നതിന് നാം ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ധാരാളം മറ്റു ഗുണഗണങ്ങളാണ് ഇതിനുള്ളത്. ആരോഗ്യമായാലും മുടിയുടെ വളർച്ചയ്ക്ക് ആയാലും മുഖകാന്തി വർധിപ്പിക്കുന്നതിന് ആയാലും എല്ലാം ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുകയും.
ദഹനം ശരിയായ വിധം നടത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അമിതമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഫാറ്റുകളെയും ഷുഗറുകളെയും എല്ലാം കുറയ്ക്കാൻ ഇത് സഹായികരമാകുന്നു. അതോടൊപ്പം തന്നെ പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് ഉത്തമമാണ്.
കൂടാതെ പ്രസവാനന്തര ചികിത്സകൾക്ക് ഇത് ഉപയോഗപ്രദമാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഉലുവ കഴിക്കുന്നത് വഴി പലതരത്തിലുള്ള ദോഷങ്ങളും ഓരോരുത്തരിലും ഉണ്ടാകുന്നു. അത്തരത്തിലുള്ള ദോഷങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഉലുവ പല രീതിയിൽ കഴിക്കുന്നത് വഴിയും മൂത്രം മുലപ്പാൽ വിയർപ്പ് എന്നിങ്ങനെയുള്ള ദുർഗന്ധം അനുഭവപ്പെടുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
കൂടാതെ രക്തത്തെ കട്ടി കുറയ്ക്കുന്നതിനുള്ള കഴിവ് ഉലുവയ്ക്ക് ഉള്ളതിനാൽ തന്നെ ഇത് രക്തസ്രാവം എന്ന അവസ്ഥ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. അതോടൊപ്പം തന്നെ ഉലുവ ഉപയോഗിക്കുന്നത് വഴി ഹോർമോൺ ആയ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അത് സ്ത്രീകളിൽ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.