Rectal cancer causes male : ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തന്നെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ജീവിതശൈലിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ ഇന്ന് ധാരാളമായി തന്നെ നമ്മുടെ സമൂഹത്തിൽ കാണാൻ സാധിക്കും. കോശങ്ങൾ അനിയന്ത്രിതമായിരിക്കുന്ന ഒരു അവസ്ഥയാണ് കാൻസർ. അത്തരത്തിൽ ഒട്ടനവധി ക്യാൻസറുകളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക.
കൊളോൺ കാൻസർ ബ്ലഡ് ക്യാൻസർ ബോൺമാരോ കാൻസർ ഹെഡ് ആൻഡ് ക്യാൻസർ എന്നിങ്ങനെ നീണ്ടനിര തന്നെയാണ് ഇവയ്ക്കെല്ലാം ഉള്ളത്. അവയിൽ തന്നെ ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെ ബാധിക്കുന്ന ഒരു കാൻസറാണ് കോളറെക്ടൽ കാൻസർ. നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വൻകുടലിലും മലാശയത്തിലും ഉണ്ടാകുന്ന കാൻസറുകളാണ് ഈ ക്യാൻസർ. മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ വളരെ പെട്ടെന്ന് തന്നെ ഇത് തിരിച്ചറിയുകയാണെങ്കിൽ നമുക്ക് അതിവേഗത്തിൽ.
ഇതിനെ മറികടക്കാൻ ആകും. ഈ ക്യാൻസറിനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം പ്രകടമാക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലദ്വാരത്തിലൂടെ രക്തം പോകുക. മലത്തോടൊപ്പം രക്തം പോകുന്നതും മലം അടിക്കടി പോകുന്നതും മലബന്ധം ഉണ്ടാകുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അടിവയറ്റിലെ വേദനയും ഇതിന്റെ ലക്ഷണങ്ങളാണ്.
പൊതുവേ ഇത്തരത്തിൽ മലദ്വാരത്തിലൂടെ രക്തം വരികയോ മറ്റും ഉണ്ടാവുകയാണെങ്കിൽ നാം ഓരോരുത്തരും പൈൽസ് ഫിഷർ പോലെയുള്ള രോഗങ്ങളാണ് എന്ന് തെറ്റിദ്ധരിക്കാനാണ് പതിവ്. എന്നാൽ ഇത്തരത്തിൽ രക്തസ്രാവം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകുകയാണെങ്കിൽ അതിനെ പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ചെയ്യുന്നതു വഴി ഇത് കാൻസർ ആണോ അല്ലയോ എന്നുള്ള കൃത്യത ഓരോരുത്തർക്കും ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.