നമ്മുടെ ചുറ്റുപാടും കണ്ടുവരുന്ന ഒന്നാണ് പേരമരം. ഇതിൽ ഉണ്ടാകുന്ന പേരയ്ക്ക നാം ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ ഒരു ഫലം എന്നതിനുമപ്പുറം ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ നൽകുന്ന ഒരു ഔഷധമാണ് പേരക്കയും പേരക്കയുടെ ഇലയും. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഏറെ സഹായകരമായിട്ടുള്ള ആന്റിഓക്സൈഡുകളാലും വിറ്റാമിനുകളാലും ഫൈബറുകളാലും സമ്പുഷ്ടമാണ് ഇത്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യം.
മുള്ള ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ സി എന്നത്. ഈ വൈറ്റമിൻ സിയാണ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ളത്. ഈ വൈറ്റമിൻ സി ലഭിക്കുന്നതിന് വേണ്ടി നെല്ലിക്കയും അതുപോലെതന്നെ മറ്റു പല ഫ്രൂട്ട്സുകളും നാം വാങ്ങിച്ചു കഴിക്കാറുണ്ട്. എന്നാൽ നമ്മുടെ തൊടിയിൽ സുലഭമായി നിൽക്കുന്ന വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പേരക്കയെ ആരും ഗൗനിക്കാറില്ല.
ഇത് ഒരെണ്ണം ദിവസവും കഴിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി ഇരട്ടിയായി വർദ്ധിക്കും. കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ തന്നെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനെ ഇത് സഹായകരമാകുന്നു. കായയെ പോലെ തന്നെ ഇലയും ഏറെ ഗുണമുള്ളതാണ്. പേരയുടെ ഇല തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത്.
വഴി നാം നിത്യജീവിതത്തിൽ നേരിടുന്ന ജീവിതശൈലി രോഗങ്ങളായ പ്രമേഹം ഷുഗർ രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുവാനും ഇത് സഹായകരമാണ്. പേരയുടെ ഇലയ്ക്ക് ആരോഗ്യം നേട്ടങ്ങളെ പോലെ തന്നെ ചർമ്മ നേട്ടങ്ങളും ഒത്തിരിയുണ്ട്. നമ്മുടെ മുടിയിഴകളെ കറുപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.