ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ് വായനാറ്റം. വളരെ നിസ്സാരമായി കരുതുന്ന ഈ പ്രശ്നം മാത്രം മതി നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ. വായനാറ്റം മൂലം ഇന്ന് ഒരാൾക്ക് മറ്റൊരാളോട് കോൺഫിഡൻസ് ആയി സംസാരിക്കാനോ ഒരു പൊതുസമൂഹത്തിൽ പോയി നിൽക്കുവാനോ കഴിയാതെ വരുന്നു. ഇത് നമ്മുടെ കോൺഫിഡൻസ് ലെവലിനെ മൊത്തത്തിൽ ആയി ഇല്ലാതാക്കുന്ന ഒരു പ്രശ്നമാണ്.
ഇത്തരത്തിൽ വയനാറ്റം മറികടക്കുന്നതിനു വേണ്ടി പലരും പല വഴികളും സ്വീകരിക്കാറുണ്ട്. ചിലർ ചൂയിംഗം വായയിൽ ഇട്ട് എപ്പോഴും നടക്കുന്നത് കാണാം. ചിലർ ഏലക്കയോ കറുകപ്പട്ടയോ വായയിൽ ഇട്ട് ചവച്ചരക്കുന്നതും കാണാം. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ചാലും ചിലരിൽ വായ്നാറ്റം മാറാതെ തന്നെ കാണുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് ഈ വായനാറ്റത്തിന്റെ പിന്നിലുള്ളത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പല്ലും വായയും വൃത്തിയാക്കാത്തത് തന്നെയാണ്.
ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതാണ് ഇതിന്റെ ഒരു കാരണം. അതുവഴി നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ വായയിൽ പറ്റിപ്പിടിച്ചിരിക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മറ്റൊരുകാലം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് പറ്റാത്ത വസ്തുക്കൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്നതാണ്. വായനാറ്റത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.
നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അഭാവമാണ്. ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന വായനാറ്റത്തിന്റെ മൂല കാരണം ഇതുതന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നല്ല ബാക്ടീരിയകൾ. നല്ല ബാക്ടീരിയകളുടെ അഭാവം നേരിടുമ്പോൾ ദഹനം ശരിയായി നടക്കാതെ വരികയും അതുവഴി ഭക്ഷ്യവസ്തുക്കൾ വയറിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.