ഇന്ന് ഒട്ടുമിക്ക ആളുകളും ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആണ് തരിപ്പും മരവിപ്പും. ഇത്തരത്തിലുള്ള തരിപ്പും മരവിപ്പും പ്രധാനമായും കൈകാലുകളിൽ ആണ് അനുഭവപ്പെടുന്നത്. കാലുകളും കൈകളും തരിച്ചിരിക്കുന്ന അവസ്ഥയിൽ ആ ഭാഗത്തുണ്ടാകുന്ന ഒരു തരത്തിലുള്ള സ്പർശനം പോലും നമുക്ക് അറിയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. തരിപ്പ് അനുഭവപ്പെടുന്ന കൈകളിലും കാലുകളിലും ഉണ്ടാകുന്ന മുറിവുകൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥകളാണ്.
ഓരോരുത്തരിലും ഉണ്ടാവുന്നത്. ഇങ്ങനെയുള്ള അവസ്ഥകളെ പെരിഫറൽ ന്യൂറോപ്പതി എന്നാണ് പറയുന്നത്. നമ്മുടെ കൈകളിലെയും കാലുകളിലെയും സെൻസേഷൻ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് നമ്മുടെ നാഡീവ്യൂഹങ്ങൾ ഉണ്ടാകുന്ന തകരാറുമൂലം ആണ് ഇത്തരത്തിൽ കൈകളിലും കാലുകളിലും തരിപ്പും മരവിപ്പും തുടർച്ചയായി അനുഭവപ്പെടുന്നത്. ഇത്തരത്തിൽ ന്യൂറോണുകളിൽ ഡാമേജ് സംഭവിക്കുന്നത് പാരമ്പര്യമായിട്ടും അല്ലാതെയും ഉണ്ടാകും. ചിലവർക്ക് അത് വളരെ പെട്ടെന്ന് തന്നെ സംഭവിക്കുന്നു.
എന്നാൽ മറ്റു ചിലർക്ക് ദീർഘകാലം എടുത്തതിനുശേഷം ആയിരിക്കും ഇത്തരത്തിൽ നൂറോണുകൾ ഡാമേജ് ആവുന്നത്. അത്തരത്തിൽ ന്യൂറോണുകൾ ഡാമേജ് ആവുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് പ്രമേഹമാണ്. അനിയന്ത്രിതമായി തന്നെ ഇന്ന് ഓരോ വ്യക്തികളിലും പ്രമേഹം കണ്ടുവരുന്നു. ജീവിതശൈലകളിൽ മാറ്റങ്ങൾ വരുന്നതിനനുസരിച്ച് ഉടലെടുക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇത്.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ രക്തത്തിൽ ഷുഗർ അമിതമായി കൂടുകയും അത് നമ്മുടെ ശരീരത്തിലെ നൂറോണുകളുടെ ഡാമേജിനെ കാരണം ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രമേഹരോഗികളിൽ കാലുകളിൽ തരിപ്പും മരവിപ്പും തുടർച്ചയായി തന്നെ അനുഭവപ്പെടുന്നു. അതുവഴി അവിടെ ഉണ്ടാകുന്ന മുറിവുകൾ പോലും അവർക്ക് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. ഇതിനെയാണ് ഡയബറ്റിക് ന്യൂറോപ്പതി എന്ന് പറയുന്നത്. തുടർന്ന് വീഡിയോ കാണുക.