ഇന്ന് ഒത്തിരി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്. ഇത് ഒരു ജീവിതശൈലി രോഗാവസ്ഥയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമുക്ക് തന്നെ ഉപദ്രവം ആകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഓരോ വ്യക്തികളിലും പല തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. മുടികൊഴിച്ചിൽ ദഹനക്കുറവ് അമിതഭാരം വണ്ണക്കുറവ് എന്നിങ്ങനെ ഒട്ടനവധി ലക്ഷണങ്ങളാണ് ഓരോ വ്യക്തികളിലും കാണിക്കാറുള്ളത്.
തൈറോയ്ഡ് രണ്ടുവിധത്തിലാണ് ഉള്ളത്. ഹൈപ്പർ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസം എന്നിങ്ങനെയാണ് അവ. ഇതിൽ ഹൈപ്പോതൈറോയിഡിസം ആണെങ്കിൽ അമിതമായി ശരീരഭാരം കൂടുകയും മുടികൊഴിച്ചിൽ ഉണ്ടാവുകയും മലബന്ധം സ്ത്രീകളിൽ അമിതമായ ആർത്തവം എന്നിങ്ങനെ കാണുന്നു. ഹൈപ്പർ തൈറോയിഡിസം ആണെങ്കിൽ ശരീരഭാരം അക്കാരണമായി കുറയുന്നതായി കാണാം. ഈയൊരു അവസ്ഥയിൽ ഹൃദയമിടിപ്പ് കൂടിയതായും കൈ വിറയൽ ഉള്ളതായും ചൂട് സഹിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്ര പ്രശ്നങ്ങൾക്ക് മരുന്നുകളും മറ്റും കഴിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് ശരിയായിട്ടുള്ള ശമനം ലഭിക്കണമെങ്കിൽ മരുന്നുകളോടൊപ്പം തന്നെ നാം ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിൽ ശരിയായി തന്നെ ക്രമീകരണം കൊണ്ടുവരികയാണെങ്കിൽ ഈ രോഗാവസ്ഥകളെ പെട്ടെന്ന് തന്നെ മറികടക്കാൻ ആകും.
ഇത്ര ലക്ഷണങ്ങൾ പല രോഗങ്ങളും ഉള്ളതിനാൽ തന്നെ ഇതിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടും നേരിടാറുണ്ട്. അതിനാൽ തന്നെ ഇതിനെ ശരിയായി തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ ഒത്തിരി ടെസ്റ്റുകൾ അവൈലബിൾ ആണ്. ടി ത്രീ ടിഫോർ ടി എസ് എസ് എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ടെസ്റ്റുകൾ ഉണ്ട്. ഇത്തരത്തിൽ തൈറോയ്ഡ് എന്ന് ഉറപ്പുവരുത്തുകയാണെങ്കിൽ അത് മറികടക്കുന്നതിന് വേണ്ടി ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും തന്നെ ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.