ഇന്ന് പൊതുവേ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. ഒട്ടനവധി ആളുകളാണ് ഇതിന്റെ പിടിയിലായിട്ടുള്ളത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ അമിതമായി കലോറികൾ ശരീരത്തിൽ എത്തുകയും അതുവഴി ശരീര ഭാരം കൂടുകയും ചെയ്യും. ഇത്തരത്തിലുളള അമിതഭാരം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അതോടൊപ്പം തന്നെ സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അമിതവണ്ണം ഒരു വ്യക്തിയുടെ ആകാരഭംഗിയെ തന്നെ ബാധിക്കുന്നു.
അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള ശരീരഭാരങ്ങളെ കുറയ്ക്കുവാനാണ് ശ്രമിക്കുന്നത്. ഇതിനായി ഡയറ്റും എക്സസൈസും എല്ലാം ഓരോരുത്തരും പിന്തുടരുന്നുണ്ട്. ചിലർക്ക് ഇത് മൂലം ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും ഇത്തരം മാർഗങ്ങളിലൂടെ ഭാരം കുറയ്ക്കാൻ സാധിക്കുന്നില്ല. ഇത് അവരിൽ മാനസികമായ പ്രശ്നങ്ങൾ വരെ സൃഷ്ടിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് എടുക്കുമ്പോൾ നാം ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ മധുര പലഹാരങ്ങൾ പൂർണമായും തന്നെ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ കലോറി അധികമടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയിട്ടുള്ളവയും നീക്കം ചെയ്യേണ്ടതാണ്. ഇതിന് പകരം വേവിച്ച പച്ചക്കറികൾ മുട്ടയുടെ വെള്ളയോ എന്നിവയെല്ലാം ഉൾപ്പെടുത്തി ആഹാരത്തെ നിയന്ത്രിക്കാം. ഇത്തരത്തിൽ ശരീരഭാരം.
കൂട്ടാൻ മധുരങ്ങൾ മാത്രമല്ല മൈദ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള പദാർത്ഥങ്ങളും കാരണമാകുന്നു. അതിനാൽ തന്നെ ഡയറ്റിൽ നിന്ന് അവയും പൂർണമായി തന്നെ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട ഒന്നുകൂടിയാണ് ഉപ്പ് എന്ന് പറയുന്നത്. ഇതും ഷുഗറിനെ പോലെ തന്നെ ശരീരത്തിലെ അമിതഭാരത്തെ കൂട്ടാൻ കഴിവുള്ളതാണ്. ഇത്രയൊക്കെ നോക്കിയാലും ചിലർക്ക് ചില ഹോർമോണുകളുടെ വ്യതിയാനം മൂലവം ഇത്തരത്തിൽ ശരീരഭാരം കൂടി വരുന്നതായി കാണാം. ഇവയെ പൂർണ്ണമായും ചികിത്സിച്ചാൽ മാത്രമേ തീരുമാനം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.