ഇന്ന് ഏറെ അധികം ആളുകൾ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ആരും പിന്നിലല്ല. ഇന്നത്തെ വിപണിയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന മുഖസൗന്ദര്യപദാർത്ഥങ്ങൾ കണ്ടാൽ തന്നെ ഇക്കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഇവയുടെ ഉപയോഗം നമ്മുടെ മുഖത്തിന് ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത് എന്ന് നാം അറിയുന്നില്ല.
ഇതിൽ നമ്മുടെ മുഖങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖത്തെ ചുളിവുകളും പാടുകളും. പണ്ടുകാലത്ത് പ്രായമാകുമ്പോൾ ആണ് ഇത്തരത്തിൽ ചുളിവുകൾ കണ്ടുവരാറുള്ളത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും മുഖത്തെ ചുളിവുകൾ കാണപ്പെടുന്നു. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതാണ്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ സൗന്ദര്യ വർദ്ധക വസ്തുക്കൾ.
അതിനാൽ തന്നെ ഇവയുടെ ഉപയോഗം വഴി നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഒരു അവസ്ഥകളാണ് ഇത്. നമ്മുടെ മുഖത്തെ സ്കിന്നിൽ ഓരോ ലെയറിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇത്തരത്തിലുള്ള ചുളിവുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രായമാകുമ്പോഴാണ് ശരീരത്തിലെ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത്. എന്നാൽ ഇന്ന് ഇത്തരം സൗന്ദര്യവർദ്ധക് വസ്തുക്കൾ ഉപയോഗിക്കുന്ന മൂലം മുഖത്തെ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ഡെഡ് സെൽസ് മുഖത്തെ ലയറുകളിൽ അടിഞ്ഞുകൂടുന്നത് മൂലമാണ് ഈ ചുളിവുകൾ ഉണ്ടാകുന്നത്. ഇതിനെ മറ്റൊരു കാരണം എന്നു പറയുന്നത് ആരോഗ്യ പരമായ ഭക്ഷണങ്ങൾ കഴിക്കാത്തത് മൂലമാണ്. പോഷക ആഹാരങ്ങൾ കഴിക്കാത്തതും നല്ല രീതിയിലുള്ള വ്യായാമം ഇല്ലാത്തതും ഇതിന്റെ മറുവശങ്ങളാണ്. കൂടാതെ ഇന്ന് നമ്മുടെ ഭക്ഷണങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള കെമിക്കലുകളും ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.