ഒട്ടനവധി ഔഷധസസ്യങ്ങളാൽ നിറഞ്ഞുനിൽക്കുന്നതാണ് നമ്മുടെ പ്രകൃതി. ഒട്ടനവധി നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത വിധം അത്രയ്ക്ക് ഔഷധഗുണങ്ങളാണ് പ്രകൃതിയുടെ വരദാനമായി നമുക്ക് ലഭിച്ചിട്ടുള്ളത്. ഇത്തരം ഔഷധസസ്യങ്ങൾ നാമിന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം തന്നെയാണ്. പണ്ടുകാലത്ത് ഏറ്റവും അധികം ആളുകൾ രോഗാവസ്ഥകൾ മാറി കടക്കുന്നതിന് ഉപയോഗിച്ചിട്ടുള്ളവയാണ് ഇവ.
ഇവയുടെ ഉപയോഗം യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നില്ല. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളുടെയും ഉപയോഗം കുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇത്തരം സസ്യങ്ങളുടെ ലഭ്യത കുറവും അതിനെക്കുറിച്ചുള്ള അറിവ് കുറവും ഇത്തരത്തിൽ ഇതിന്റെ ഉപയോഗം കുറയുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ പ്രകൃതി തന്നെ ഒരു ഔഷധ ചെടിയാണ് ആടലോടകം.
ആടലോടകം എന്ന് കേട്ടാൽ തന്നെ നമുക്ക് ഓർമ്മ വരുന്നത് അതിന്റെ കയ്പ്പ് രസമാണ്. എന്നാൽ ഈ കയ്പ്പ് രസത്തിന്റെ പിന്നിൽ ഒട്ടനവധി ഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ചുമ പനി കഫം രോഗാവസ്ഥകൾക്കുള്ള ഒരു ഒറ്റമൂലി തന്നെയാണ് ഇത്. നമ്മളിലെ ചുമ തുടങ്ങുമ്പോൾ തന്നെ ഈ ഇലയുടെ നീര് കുടിക്കുന്നത് വഴി ചുമ ഇല്ലാതാക്കുവാനും അതുമൂലം ഉണ്ടാകുന്ന മറ്റു അസ്വസ്ഥതകളെ ഒഴിവാക്കാനും നമുക്ക് സാധിക്കുന്നു.
കൂടാതെ തന്നെ കഫക്കെട്ട് ശരീരത്തിൽ നിന്ന് നീക്കുവാനും ശ്വാസകോശത്തെ സംരക്ഷിക്കാനും ഇതിലും നല്ലൊരു മാർഗം വേറെയില്ല. കൂടാതെ നമ്മൾക്കുണ്ടാകുന്ന ആസ്മ ശ്വാസകോശരോഗങ്ങൾ രക്തപിത്തം എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ആടലോടകത്തിന്റെ ഇലയും പൂവും തണ്ടും വേരുമെല്ലാം ഓരോരുത്തർക്ക് ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ വേണ്ടി ആടലോടകത്തിന്റെ പൊടി ഉണ്ടാക്കുന്ന വിധം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki