Kidney diseases symptoms : ഇന്ന് നാം ഏറ്റവുമധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി റിലേറ്റഡ് ഇഷ്യൂസ്. പണ്ട് കിഡ്നി സംബന്ധമായ രോഗങ്ങൾ ചെറിയ തോതിൽ മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെ ഇത്തരം രോഗികൾ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിത രീതിയിൽ വന്ന മാറ്റങ്ങളുടെ തുടർച്ചയാണ് ഇതെല്ലാം. ജീവിതശൈലി രോഗങ്ങളുടെ അനന്തര ഫലമായാണ് ഇന്ന് ഒട്ടുമിക്ക ആളുകളിലും കിഡ്നി റിലേറ്റഡ് ഇഷ്യൂസ് കാണുന്നത്.
ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ അമിതമായുള്ള വ്യക്തികളിൽ ഇത് കുറയാതെ ദീർഘനാൾ നിലനിൽക്കുന്നത് മൂലം കിഡ്നിയുടെ പ്രവർത്തനം മന്ദീ ഭവിച്ച് അത് ഇല്ലാതായിത്തീരുന്നു . അതിനാൽ തന്നെ ഇവ നമ്മുടെ ശരീരത്തിൽ കടന്നുകൂടിയാൽ അത് ഒരു പരിധിവരെ നാം കണ്ട്രോൾ ചെയ്തു അകറ്റേണ്ടത് അനിവാര്യം തന്നെയാണ്. അതുപോലെയുള്ള മറ്റൊരു പ്രവണതയാണ് ഏതൊരു വേദനകൾക്കും പെയിൻ കില്ലറിനെ ആശ്രയിക്കുന്നത്.
ഇവയുടെ അമിതമായ ഉപയോഗം കിഡ്നികളിൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. കൂടാതെ മൂത്രാശയത്തിൽ ഉണ്ടാകുന്ന അടിക്കടിയുള്ള ഇൻഫെക്ഷനോളം ഇത്തരം പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അതുപോലെ ഈയൊരു രോഗാവസ്ഥ കാലക്രമേണ ഉണ്ടാകുന്നത് ആയതിനാൽ ഇതിനെ പ്രത്യേകിച്ച് യാതൊരു ലക്ഷണവും കാണുന്നില്ല. ഇത് ഏകദേശം പ്രവർത്തന നിരതം ആകുമ്പോഴാണ് നാം ഓരോരുത്തരും ഇത് അറിയുന്നത് തന്നെ.
ഇത്തരത്തിലുള്ള കാരണങ്ങളാൽ ഇത് നമ്മുടെ ഇടയിൽ കൂടുകയും മരണംവരെ സംഭവിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ ഡയാലിസിസ് എന്ന മാർഗം ഇതിന് നാം ഉപയോഗിക്കുന്നു. എന്നാൽ അതുകൊണ്ടും നിലനിൽക്കില്ല എന്ന് ഉറപ്പുള്ളവർക്ക് നാം കിഡ്നി ട്രാൻസ്പ്ലാന്റേഷൻ വരെ ഇന്ന് നടത്തിവരുന്നു. ഇന്ന് ഇത്തരം കിഡ്നി ട്രാൻസ്പ്ലാന്റേഷനുകളുടെ എണ്ണത്തിൽ വൻതോതിൽ ആണ് വർദ്ധനവ് ഉണ്ടാകുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam