Hair growth and thickening : സ്ത്രീ സൗന്ദര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് മുടി. ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ഇന്ന് നാം ഓരോരുത്തരുടെയും മുടികൾ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെ തുടങ്ങി ഒട്ടനവധിയാണ് ഇവ. ഇവടെല്ലാം പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡെഫിഷ്യൻസി തന്നെയാണ്.
ഇത്തരം പ്രശ്നങ്ങളെ മാറി കടക്കുന്നതിന് ആവശ്യമായ വൈറ്റമിൻ നമ്മളിലേക്ക് കൊണ്ടുവരിക എന്നത് മാത്രമാണ് ഒരു പ്രതിവിധി. എന്നാൽ ചിലരിൽ ഇത് മറ്റു പല രോഗാവസ്ഥകളുടെ ലക്ഷണമായും കണ്ടു വരാറുണ്ട്. ഇത്തരത്തിൽ നമ്മുടെ മുടികൾ നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര. പ്രായമാകുമ്പോൾ മുടി നരക്കുക പതിവാണ്. എന്നാൽ ചിലരിൽ ഇത് ചെറുപ്പം മുതലേ നരച്ചു വരുന്നതായി കാണപ്പെടുന്നു. ഇത് ഒരു രോഗാവസ്ഥ തന്നെയാണ്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനികളുടെയും വൈറ്റമിൻ കുറവ് തന്നെയാണ്. കൂടാതെ ചിലരിൽ ഇത് പാരമ്പര്യമായും കണ്ടുവരുന്നുണ്ട്. ചിലരിൽ മുടി സംരക്ഷക ഓയിലുകളുടെയും ക്രീമുകളുടെയും അമിത ഉപയോഗം മൂലവും ഇത്തരം സാഹചര്യങ്ങൾ കണ്ടുവരുന്നു. അതിനാൽ തന്നെ ഇത്തരം അവസ്ഥകൾ നീങ്ങുന്നതിന് വൈറ്റമിനുകളും പ്രോട്ടീനുകളും ഫൈബറുകളും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ.
നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും നമ്മുടെ മുടിയിലെ അകാലനര നീങ്ങുന്നില്ല എന്നുണ്ടെങ്കിൽ അത് ഡോക്ടറെ കണ്ടു ചികിത്സിക്കേണ്ടത് അത്യാവശ്യമാണ് . നമ്മുടെ വീടുകളിൽ തന്നെ ഒട്ടനവധി റെമടികൾ ഇത്തരത്തിലുള്ള അകാലനര നീക്കുന്നതിന് ഉണ്ട്. അത്തരത്തിലുള്ള ഒരു ഹോംറെമടിയാണ് നാം ഇന്ന് ഇതിൽ കാണുന്നത്. ഇതിനായി വെർജിൻ കോക്കനട്ട് ഓയിൽ ഉലുവ കരിഞ്ചീരകം മൈലാഞ്ചി പൊടി എന്നിങ്ങനെയാണ് ആവശ്യമുള്ളത്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr