ധാരാളം മരങ്ങളും വൃക്ഷലതാദികളും പുഴകളും ജീവികളും പക്ഷികളും എല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. നമ്മുടെ പ്രകൃതിയുടെ വരദാനമാണ് ഇതെല്ലാം. നാം ഇവയുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ധാരാളം ഔഷധസസ്യങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. തുളസി കറ്റാർവാഴ ആടലോടകം ചെമ്പരത്തി മുയൽച്ചെവി പനിക്കൂർക്ക എരുക്ക് എന്നിങ്ങനെ തുടങ്ങി.
വിരലുകളിൽ എണ്ണാൻ കഴിയുന്നതിനേക്കാൾ അധികമാണ് പ്രകൃതി നമുക്ക് കനിഞ്ഞ് തന്നിട്ടുള്ള ഔഷധസസ്യങ്ങൾ. ഇവയെല്ലാം ഗുണങ്ങളാൽ മേന്മയുള്ളതും എന്നാൽ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തവയുമാണ്. ഇവയുടെ ഉപയോഗങ്ങൾ ഒരുതരത്തിലും നമ്മുടെ ശരീരത്തിന് ഹാനികരം ആകുന്നില്ല. മറിച്ച് ഇവ ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ആന്റിഓക്സൈഡുകൾ വർധിക്കുക മാത്രമാണ് ചെയ്യുന്നത്.
ഈ ഓരോ ഔഷധസസ്യങ്ങൾക്കുo വ്യത്യസ്ത തരത്തിലുള്ള ഒട്ടനവധി ഗുണഗണങ്ങൾ ആണുള്ളത്. ഇതിൽ തുളസി എന്ന സസ്യം തന്നെ എടുക്കുകയാണെങ്കിൽ പനി ചുമ ജലദോഷം സ്കിന്നിന്റെ രോഗങ്ങൾ മുടിയുടെ രോഗങ്ങൾ എന്നിങ്ങനെ എണ്ണം പിടിക്കാത്ത അത്ര രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് ഇത്. തുളസിയുടെ നീര് പിഴിഞ്ഞ് ചെറുതേനുമായി സമാസമം ചേർത്ത് കുടിക്കുന്നത് പനി ചുമ ജലദോഷം എന്നിവ നീങ്ങുന്നതിന് ഉത്തമമാണ്. തുളസി ഇലയും പനിക്കൂർക്ക ഇലയും വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് കുരുമുളകും അയമോദകം.
ഇട്ടു കുടിക്കുന്നത് ചുമ കഫക്കെട്ട് എന്നിവ വേരോടെ പിഴുതെറിയാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഔഷധഗുണമുള്ള മറ്റൊന്നാണ് എരിക്കില. എരിക്കിന്റെ ഇല നമ്മുടെ മുട്ടുവേദന സന്ധിവേദന കാലുവേദന എന്നിങ്ങനെയുള്ള വേദനകൾ തടയുന്നതിന് അത്യുത്തമമായ ഒരു ഇലയാണ്. ഈ ഇല കിഴി വയ്ക്കുകയോ ഇതിന്റെ ഒപ്പം ഉപ്പും കൂടി അടക്കി ഉപ്പിറ്റിയിൽ കെട്ടിവയ്ക്കുന്നത് വഴി ഇത്തരം വേദനകൾ നീങ്ങാൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.