പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ലൈംഗികശേഷി കുറവ്. ഒട്ടനവധി മനുഷ്യരാണ് പ്രായഭേദമന്യേ ഈയൊരു പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇവ ചികിത്സിക്കാതെ നേരിട്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇതിനുള്ള മരുന്നുകൾ വാങ്ങിച്ചു കഴിക്കാറാണ് പതിവ്. എന്നാൽ ഏത് കാരണം മൂലമാണ് ഇത് ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഇതിനെ ചികിത്സിക്കേണ്ടതാണ് ആവശ്യം. ഒരു പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് അവന്റെ ലിംഗം ഉദ്ധരിക്കുന്നു. എന്നാൽ ചിലരിൽ ഇത്തരത്തിലുള്ള ഉദ്ധാരണം നടക്കുന്നില്ല.
ഇതാണ് ലൈംഗികശേഷിക്കുറവ് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകൾ വഴിയും മാനസിക സമ്മർദ്ദങ്ങൾ വഴിയും ഇങ്ങനെ ഉണ്ടാകാം. മാനസിക സമ്മർദ്ദങ്ങൾ ആയതുകൊണ്ട് ഉദ്ദേശിക്കുന്നത് ഡിപ്രഷൻ പോലുള്ള അവസ്ഥകളെയാണ്. ശാരീരിക അസ്വസ്ഥതകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ രക്തസംബന്ധമായ പ്രശ്നങ്ങൾ ന്യൂറോൺ സംബന്ധമായ പ്രശ്നങ്ങൾ.
എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാണ് ഇത്തരം രോഗാവസ്ഥകൾക്കുള്ളത്. ഇതിൽ ഏതാണ് തങ്ങളിലെ രോഗാവസ്ഥ കാരണം എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഇവയ്ക്ക് പുറമേ മറ്റുപല രോഗങ്ങളുടെ സൂചനയായും ഇത്തരത്തിലുള്ള ലൈംഗികശേഷി കുറവ് കണ്ടുവരുന്നു. അർബുദ രോഗത്തിന്റെ ഹൃദയ രോഗത്തിന്റെ തലച്ചോറിന് ബാധിക്കുന്ന അൽഷിമേഴ്സ് എന്നിങ്ങനെയുള്ള രോഗങ്ങളുടെ മുൻ സൂചനയായി ഇത് കാണാo.
കൂടാതെ പ്രമേഹം ഷുഗർ കൊളസ്ട്രോൾ എന്നിവ അധികമുള്ളവരിലും ഇത്തരത്തിൽ ലൈംഗികശേഷിക്കുറവ് കാണുന്നതാണ്. ആയതിനാൽ തന്നെ നമുക്കുണ്ടാകുന്ന ലൈംഗികശേഷി കുറവ് ഏത് കാരണത്താലാണ് ഉണ്ടാകുന്നതെന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത് അല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും ഗുളികകൾ വെളിച്ച സ്വയം ചികിത്സ നടത്തുകയാണ് എങ്കിൽ ഇത് നമ്മുടെ ജീവന് തന്നെ ഭീഷണിയാവുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.