ഇന്ന് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് തൈറോയ്ഡ്. ഇന്ന് പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവനും ഒരുപോലെ കണ്ടുവരുന്നു. തൈറോയ്ഡ് പ്രധാനമായും രണ്ടുവിധത്തിലാണ് ഉള്ളത്. ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർ തൈറോയിഡിസവും. നമ്മുടെ ശരീരത്തിലുള്ള തൈറോയ്ഡ് ഗ്രന്ധിയിലെ ഹോർമോണുകളായ ടി3 ടി4 കുറയുകയും ടി എസ് എച്ച് കൂടുകയും ചെയ്യുന്ന മൂലമാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാക്കുന്നത്.
എന്നാൽ ഹൈപ്പർ തൈറോയിസം ടി എസ് എച്ച്എന്ന ഹോർമോൺ കുറയുകയും അതോടൊപ്പം ടി3 ടി4കൂടുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാൽ ഇന്ന് കണ്ടുവരുന്ന എല്ലാ തൈറോയ്ഡുകളും തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടതല്ല എന്നതാണ് വാസ്തവം. ഹൈപ്പർ തൈറോയിഡും ഹൈപ്പോതൈറോയിഡും വരുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരീരത്തിലുള്ള അയണിന്റെയും അയഡിന്റെ യും അളവ് കുറയുന്നതാണ്. അതുപോലെതന്നെ മറ്റൊരു ഘടകമാണ് നമ്മുടെ കരളുകളുടെ പ്രവർത്തനങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്ക് കരൾ വലിയൊരു പങ്കു വഹിക്കുന്ന ഒരു അവയവമാണ്.
അതിനാൽ തന്നെ കരളിന്റെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം അത് ശരിയാക്കിയാൽ മാത്രമേ തൈറോയിഡിന്റെ പ്രവർത്തനം ശരിയാവുകയുള്ളൂ. ബ്രോക്കോളി കോളിഫ്ലവർ ക്യാബേജ് തുടങ്ങിയവ നല്ല രീതിയിൽ വേവിച്ച് കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്. വിത്തുകൾ ധാരാളം കഴിക്കുന്നത് തൈറോയ്ഡ് രോഗത്തിന് വളരെ നല്ലതാണ്. അതോടൊപ്പം ഒമേഗ ത്രി നമ്മുടെ കരളിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒന്നാണ്.
ഇതോടൊപ്പം തന്നെ നമ്മുടെ പിത്തസഞ്ചിയുടെ ആരോഗ്യവും തൈറോയ്ഡിന് ബാധിക്കുന്നതാണ്. ഇതുകൂടാതെ തന്നെ ഈ സസ്ട്രജൻ ഹോർമോണിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തൈറോയ്ഡ് വർദ്ധിക്കുന്നതിനും കാരണമാകുന്നു. ഇത്തരം രോഗങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അത് ചികിത്സിച്ചാലെ തൈറോയ്ഡ് എന്ന രോഗത്തിന് അവസാനം ഉണ്ടാവുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.