പലതരത്തിലുള്ള ശാരീരിക വേദനകൾ അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും. തലവേദന വയറുവേദന നെഞ്ചുവേദന കാലുവേദന തുടങ്ങി ഒട്ടനവധി വേദനകളാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഒരു രോഗാവസ്ഥ തന്നെ ആകണമെന്നില്ല മറ്റുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും ഇതാകാം. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ വഴി രോഗങ്ങൾ കണ്ടുപിടിച്ച് അത് മാറ്റുന്നത് വഴി ഇവയ്ക്ക് മുക്തി ലഭിക്കുന്നു.
എന്നാൽ ചില സമയങ്ങളിൽ ശരീരം മുഴുവൻ വേദന അനുഭവിക്കുന്ന ഒരു അവസ്ഥ നമ്മൾ കാണാറുണ്ട്. ഈ അവസ്ഥയാണ് ഫൈബ്രോമയയാൾജിയ. ഇത് നമുക്ക് ഒരുതരത്തിലും കണ്ടുപിടിക്കാനാകാത്ത ഒരു അവസ്ഥയാണ്.ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ശരീരo മുഴുവനുംള്ള അതികഠിനമായ വേദനയാണ്. ഇത് നാലോ അഞ്ചോ വർഷങ്ങൾക്കു മുമ്പ് ചെറിയ ചെറിയ വേദനകളായി തുടങ്ങി പിന്നീട് അത് വലിയൊരു വേദനയിലേക്ക് എത്തുന്നു.
വേദന കൂടാതെ തന്നെ ക്ഷീണം ഉന്മേഷക്കുറവ് ഉറക്കത്തിൽ നിന്ന് ഉണരാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ മറ്റു ലക്ഷണങ്ങൾ. ഇത് നമ്മുടെ തലച്ചോറിലെ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ പേശികളിലും മസ്സുകളിലും വേദന ഉളവാക്കുന്നു. ആയതിനാൽ ഇത് ശരീരം മുഴുവൻ ഉള്ള വേദനകൾക്കും കാരണമാകുന്നു.
ഈ രോഗാവസ്ഥ തിരിച്ചറിയാൻ പ്രത്യേകിച്ച് ഒരു ടെസ്റ്റുകളോ ഒന്നും തന്നെയില്ല. ഇവ തിരിച്ചറിയുന്നത് ഇത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങൾ അല്ല എന്ന് ഉറപ്പുവരുത്തുമ്പോഴാണ്. ഈ രോഗാവസ്ഥ ചിലരിൽ ജനിതകമായി തന്നെ കാണപ്പെടുന്നു. ഈ രോഗാവസ്ഥ ഉള്ളവരുടെ മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളുടെ ഭാഗമായി വയറുവേദന വയറച്ചിൽ വയർ പിടുത്തം മലബന്ധം എന്നിവ കണ്ടുവരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.