ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ മസിലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഒരു ഘടകമാണ്. അതുപോലെ ക്രിയാറ്റിനിൻ എന്നു പറയുന്നത് ശരീരം പുറം തള്ളുന്ന ഒരു വേസ്റ്റ് ആണ്.നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ യൂറിയയും യൂറിക്കാസിഡ് ക്രിയാറ്റിനും ഉണ്ടാകുന്നു. ഇത് നമ്മുടെ കിഡ്നി ആണ് പുറന്തള്ളുന്നത്. നമ്മുടെ ശരീരത്തിലെ കുട്ടികൾക്ക് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ ഈ ക്രിയാറ്റിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്.
അതുപോലെതന്നെയാണ് അമിത രക്തസമ്മർദ്ദവും. പ്രായമാകുംതോറും നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ മന്ദിഭവിക്കുന്നതിന്റെ ഭാഗമായിട്ടും ക്രിയാറ്റിന്റെ അളവ് രക്തത്തിൽ കൂടുതലായി കാണുന്നു. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ ക്രിയാറ്റിന്റെ അളവ് അമിതമായി കണ്ടുവരുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ പ്രോട്ടീനുകളുടെ ഉപയോഗം ആണ്. ഇതുകൂടാതെ കിഡ്നിയിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകുന്നത് വഴിയും.
ഇങ്ങനെ ക്രിയാറ്റിൻ കൂടുന്നതായി കാണുന്നു മൂത്രം പാസ് ചെയ്യുന്ന ട്യൂബിലുള്ള ബ്ലോക്കും ഇതിന് കാരണമാകുന്നു. അമിതവണ്ണമുള്ള ആളുകളിലും പാരമ്പര്യ രോഗങ്ങൾ ഉള്ളവരിലും ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള ക്രിയാറ്റിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി നാം ആദ്യം ചെയ്യേണ്ടത് ക്രിയാറ്റിന്റെ അളവ് കണ്ടുപിടിക്കുക എന്നതാണ്. അതുപോലെതന്നെ കിഡ്നി സംബന്ധമായ എന്തെങ്കിലും അസുഖമുള്ളവർ ആണെങ്കിൽ ശരിയായ ഡയറ്റ് ഫോളോ ചെയ്യേണ്ടതാണ്.
ക്രിയാറ്റിന്റെ ലെവൽ ശരീരത്തിന് ആവശ്യമായ രീതിയിൽ ഉതകുന്നത് ആക്കുന്നതിനുവേണ്ടി ഉപയോഗം അമിതമായ പ്രോട്ടീനുകളുടെ ഉപയോഗം എന്നിവ പരമാവധി കുറയ്ക്കുക. അതുപോലെതന്നെ മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക നല്ലൊരു ഡയറ്റ് ഫോളോ ചെയ്യുക എന്നിങ്ങനെ. അതുപോലെതന്നെ ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. തവിടുള്ള ധാന്യങ്ങൾ ക്യാപ്സിക്കം എന്നിവയുടെ ഉപയോഗം ക്രിയാറ്റിനിൻന്റെ അളവ് കുറയ്ക്കാൻസഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.