ഇന്ന് നാം വ്യത്യസ്ത തരത്തിലുള്ള ഒട്ടനവധി രോഗങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മുതൽ മഹാമാരി വരെ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാറിവരുന്ന ജീവിത രീതിയിൽ നിന്ന് ഉത്ഭവിക്കുന്ന ജീവിതശൈലി രോഗങ്ങളും ധാരാളമാണ്. ഇത്തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾ പലവിധത്തിൽ നമ്മിൽ കണ്ടുവരുന്നതാണ്. എന്നാൽ ശരിയായ രീതിയിൽ ഇതിനെ തിരിച്ചറിയാതിരിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി വർദ്ധിക്കുന്നത്. ഇത്തരം രോഗങ്ങളെ കുറിച്ചുള്ള അറിവ് കുറവും അതോടൊപ്പം അത് അറിയാൻ ശ്രമിക്കാത്തതും ഇന്ന് നാം കണ്ടുവരുന്ന ഒന്നാണ്.
നമ്മുടെ ശരീര ഭാഗങ്ങളിൽ കണ്ടുവരുന്ന ബുദ്ധിമുട്ടുകളും ഓരോ രോഗങ്ങളുടെ തുടക്കംമാത്രമാണ്. നമ്മുടെ ശരീരത്തിലെ ഏതൊരു അവയവവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇതിനെ ഒരു ഉത്തമ ഉദാഹരണമാണ് കാൽപാദങ്ങളിലെ ലക്ഷണങ്ങൾ. നമ്മുടെ കാൽപാദങ്ങളിൽ കാണുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വഴി നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അസുഖങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നു. ഇത് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന പോഷക കുറവുകളെ വെളിപ്പെടുത്തി തരുന്നു.
കാൽപാദങ്ങളിൽ കണ്ടുവരുന്ന വരണ്ടതും ഇളകുന്നതുമായ തരത്തിലുള്ള ചർമം നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് എന്ന അസുഖത്തെ ആണ് വിരൽചൂണ്ടുന്നത്. ഇത് മൂലം കാൽപാദങ്ങളിൽ വരൾച്ച,അമിത ഭാര വർദ്ധനവ്,കാല് മരവിക്കുന്ന അവസ്ഥ എന്നിങ്ങനെയാണ് തൈറോയ്ഡ് മൂലമുണ്ടാകുന്ന കാൽപാദങ്ങളിലെ ലക്ഷണങ്ങൾ. കാലിലെ ചെറിയ രോമങ്ങൾ കൊഴിഞ്ഞുപോകുന്നത് നമ്മുടെ ശരീരത്തിലുള്ള രോഗങ്ങളുടെ ലക്ഷണമായാണ് കാണുന്നത്. ശരീരത്തിന് ആവശ്യമായ രക്തചംക്രമണം ഈ ഭാഗത്ത് നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ് ഇവിടെ കാണുന്നത്.
ഏതെങ്കിലും ജോലി ചെയ്യുന്നത് വഴിയോ അല്ലാതെയോ കൈകാലുകളിലെ മസിലുകൾ കൊളുത്തി പിടിക്കുന്നത് കാൽസ്യം പൊട്ടാസ്യം മാഗ്നിഷ്യം എന്നിവ യുടെ ശരീരത്തിലുള്ള വ്യതിയാനത്തെ ആണ്. കാൽപാദങ്ങളിൽ തുടർച്ചയായി മരവിപ്പ് അനുഭവപ്പെടുന്നത് ശരീരത്തിലെ പ്രമേഹം എന്ന അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രക്തക്കുഴലുകളുള്ള പ്രശ്നങ്ങൾ വഴിയാണ് മരവിപ്പ് ഉണ്ടാകുന്നത്.കൂടാതെ കാലിൽ തണുവ്അനുഭവപ്പെടുന്നത് ഹൈപ്പോതൈറോയിഡിസം മൂലമാണ്. മുടികൊഴിച്ചിൽ ഭാരം കുറവ് ക്ഷീണം എന്നിവയാണ് ഇതിന്റെ മറ്റു ലക്ഷണങ്ങൾ. തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിത്സാരീതികൾ തിരഞ്ഞെടുക്കൂ.